Skip to main content

ആദിവാസി കുടുംബത്തിന് നേരെ റേഞ്ച് ഓഫീസറുടെ അക്രമം വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഫേസ്ബുക് പോസ്റ്റിന് താഴെ കമന്റ് ചെയ്തുവെന്നതിന്റെ പേരിൽ തൃശൂർ ചാലക്കുടിയിൽ ആദിവാസി കുടുംബത്തിലെ സ്ത്രീകളെ ഉൾപ്പെടെ വനംവകുപ്പ് റേഞ്ച് ഓഫീസർ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. തൃശൂർ പോലീസ് സൂപ്രണ്ട് സംഭവവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് അടിയന്തരമായി ലഭ്യമാക്കാനും കമ്മീഷൻ നിർദ്ദേശിച്ചു. 
വാഴച്ചാർ കാടർ കോളനിയിൽ താമസിക്കുന്ന ബിനു, ഭാര്യ അതിരപ്പള്ളി പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്‌സൺ രമ്യ, ബിനുവിന്റെ അച്ഛൻ ചന്ദ്രൻ എന്നിവരെ ചാർപ്പ റേഞ്ച് ഓഫീസർ മുഹമ്മദ് റാഫി വീട്ടിൽ കയറി ആക്രമിച്ചെന്നാണ് മാധ്യമ വാർത്തകൾ. മർദ്ദനമേറ്റ മൂന്ന് പേരും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. 

date