Skip to main content

രാഹുല്‍ഗാന്ധി എം.പി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

        രാഹുല്‍ഗാന്ധി എം.പി മാനന്തവാടി താലൂക്കിലെ വിവിധ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചു. ഇന്നലെ (ആഗസ്റ്റ് 27)  ഉച്ചയ്ക്ക് 2.30 ഓടെ തലപ്പുഴയിലെത്തിയ അദ്ദേഹം തലപ്പുഴ ചുങ്കം സെന്റ് തോമസ് പള്ളി പാരീഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി പ്രളയബാധിത ആശ്വസിപ്പിച്ചു. തുടര്‍ന്ന് വാളാട്, മക്കിയാട്, ചെറുപുഴ,എടവക ചാമാടിപ്പൊയില്‍ എന്നിവിടങ്ങളിലെ പ്രളയ ബാധിത മേഖലകളും സന്ദര്‍ശിച്ചു. ഇന്ന് (28 ന്) ബാവലി മീന്‍കൊല്ലി കോളനി, പയ്യമ്പള്ളി ചാലിഗദ,നെയ്യകുപ്പ കോളനി,പൊന്‍കുഴി കാട്ടുനായ്ക്ക കോളനി, മുട്ടില്‍ ഡബ്യൂ.എം.ഒ കോളേജ്, കുറുംബാലക്കോട്ട, കപ്പിക്കളം  എന്നിവടങ്ങിലും സന്ദര്‍ശനം നടത്തും.  വൈകീട്ട് നാലിന് കല്‍പ്പറ്റ കൈനാട്ടി ബൈപ്പാസ് ജംഗ്ഷനിലെ ഗൗതമം ബില്‍ഡിംഗിലെ എം.പി ഓഫീസ് ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. 
 

date