Skip to main content

പ്രളയാനന്തരം കൈത്താങ്ങായി  കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ്

പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കു സഹായവുമായി കുടുംബശ്രീയുടെ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ്. ഹാരിസണ്‍ മലയാളം ലിമിറ്റഡുമായി സഹകരിച്ച് മുണ്ടക്കൈയില്‍ ഒഴിഞ്ഞുകിടക്കുന്ന പാടികള്‍ വാസയോഗ്യമാക്കുകയാണ് 20 പേരടങ്ങുന്ന കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് അംഗങ്ങള്‍. പാടികളിലെ പ്ലംബിങ്, വയറിങ്, ഇലക്ട്രിക്കല്‍ അടക്കമുള്ള റിപ്പയറിങ് വര്‍ക്കുകള്‍ കുടുംബശ്രീയുടെതന്നെ മള്‍ട്ടി ടാസ്‌ക് ടീമും എറ്റെടുത്ത് ചെയ്യുന്നു. നിര്‍മാണ, ഇലക്ട്രിക്കല്‍ ട്രെയിനിങ് മേഖലയില്‍ പരിശീലനം ലഭിച്ചവരാണ് എല്ലാവരും. വെള്ളം കയറിയ വീടുകളില്‍ വെള്ളം കയറി നശിച്ചുപോയ ഇലക്‌ട്രോണിക് ഉപകരണങ്ങളും സൗജന്യമായി റിപ്പയര്‍ ചെയ്ത് നല്‍കുന്നുണ്ട്. നിലവില്‍ മുട്ടില്‍ സിഡിഎസ് പരിധിയില്‍ 20 വീടുകളിലേയും കല്‍പ്പറ്റ സിഡിഎസ് പരിധിയില്‍ 10 വീടുകളിലേയും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്ത് കൊടുത്തിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങളിലും കാര്യക്ഷമമായി ഇടപെടുന്ന കുടുംബശ്രീ അംഗങ്ങള്‍ ക്യാമ്പുകളില്‍നിന്ന് തിരികെ എത്തുന്ന കുടുംബങ്ങള്‍ക്ക് തുടര്‍ന്നും സഹായവും കൈത്താങ്ങുമായി മാറുകയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ. 
 

date