Skip to main content

ശുചിത്വ ഡോക്യുമെന്റേഷന്‍ മത്സരം

ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയിലെ മികച്ച മാതൃകകള്‍ വീഡിയോ ഡോക്യുമെന്റ് (5 മിനുട്ടില്‍ താഴെ) ചെയ്യുന്നതിനുളള അവസാന തീയതി സെപ്റ്റംബര്‍ 20 വരെ നീട്ടി. ജില്ലയിലെ ഫൈന്‍ ആര്‍ട്‌സ്, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ത്ഥികള്‍, ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍, പ്രസ്തുത രംഗത്തെ മറ്റു പ്രൊഫണലുകള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. തിരഞ്ഞെടുക്കുന്ന മികച്ച 3 വീഡിയോകള്‍ക്ക് ജില്ലാതലത്തില്‍ യഥാക്രമം 15,000, 10,000, 5,000 രൂപയും, സംസ്ഥാന തലത്തില്‍ 50,000, 30,000, 20,000 രൂപയുമാണ് പാരിതോഷികം. വീഡിയോകള്‍ മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്ന മാര്‍ഗ്ഗങ്ങളായ ഹരിത നിയമാവലി, പുനരുപയോഗ മാതൃകകള്‍, വിഭവ വീണ്ടെടുപ്പിന്റെ മികച്ച മാതൃകകള്‍ എന്നിങ്ങനെയും, ജൈവമാലിന്യ കമ്പോസ്റ്റിന്റെ മറ്റു സംസ്‌കരണ രീതികളുടെ മാതൃകകളും ഉള്‍പ്പെടുത്തി നിര്‍മ്മിക്കാം. ഫോണ്‍. 04936203223.

date