Skip to main content

സംസ്ഥാന പോലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത് നാളെ (30.08.2019)

ആലപ്പുഴ: സംസ്ഥാന പോലീസ് മേധാവിയുടെ പരാതി പരിഹാര നാളെ (30.08.2019) ആലപ്പുഴ എസ്ഡിവി സെന്റിനറി ഹാളില്‍ നടത്തും. പൊതുജനങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവിയെ നേരില്‍ കണ്ട് പരാതികള്‍ സമര്‍പ്പിക്കാം. രാവിലെ 10മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് അദാലത്ത്. നേരത്തെ ലഭിച്ച പരാതികള്‍ക്ക് പുറമേ പുതിയവയും സ്വീകരിക്കും. ജില്ലാ പോലീസ് മേധാവി കെ.എം. ടോമി, അഡീഷണല്‍ എസ്.പി, ആലപ്പുഴ, ചേര്‍ത്തല, ചെങ്ങന്നൂര്‍, കായംകുളം സബ് ഡിവിഷണല്‍ ഉദ്യോഗസ്ഥര്‍, ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനിലേയും ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍ എന്നിവരും അദാലത്തില്‍ പങ്കെടുക്കും. 

 

date