Skip to main content

തുഴച്ചില്‍കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം നാളെ (30.08.2019)

ആലപ്പുഴ: 67-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടേയും സിബിഎല്ലിന്റേയും ഭാഗമായി ഈ വര്‍ഷത്തെ മത്സരത്തില്‍ പങ്കെടുക്കുന്ന ചുണ്ടന്‍ വള്ളങ്ങളിലെ തുഴച്ചില്‍കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും റെസ്റ്റ ബാന്‍ഡും നാളെ രാവിലെ (30.08.2019) എട്ട് മണി മുതല്‍ റേസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുഴച്ചില്‍കാരുടെ ക്യാമ്പിലെത്തി വിതരണം ചെയ്യും. റേസ് കമ്മിറ്റിക്ക് നല്‍കിയ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന എല്ലാ തുഴച്ചില്‍കാരും ഈ സമയം ക്യാമ്പില്‍ ഉണ്ടായിരിക്കണം. കമ്മിറ്റി അംഗങ്ങള്‍ ക്യാമ്പിലെത്തുന്ന സമയം ക്യാപ്റ്റന്മാരെ മുന്‍കൂട്ടി അറിയിക്കും. തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവരെ മത്സരത്തില്‍ പങ്കെടുപ്പിക്കില്ല. ആള്‍മാറാട്ടം ശ്രദ്ധയില്‍പെട്ടാല്‍ ടീമിനെ ഡീബാര്‍ ചെയ്യുന്നതുള്‍പ്പടെ നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍.ടി.ബി.ആര്‍. സൊസൈറ്റി സെക്രട്ടറി സബ് കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനര്‍ കെ.പി. ഹരണ്‍ ബാബു എന്നിവര്‍ അറിയിച്ചു.  

date