Skip to main content

ശ്രവണ  സഹായി നൽകി; അനർഹരെ ഒഴിവാക്കാൻ പരിശോധന കർശനമാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ്

ആലപ്പുഴ:ജില്ല പഞ്ചായത്തിന്റെ വൃക്തിഗത ആനുകൂല്യവിതരണത്തിൽ അനർഹരെ ഒഴിവാക്കുന്നതിന് കർശന പരിശോധന നടപ്പാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ വ്യക്തമാക്കി. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്കുള്ള ശ്രവണ സഹായി വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന മോട്ടോർ ഘടിപ്പിച്ച മുച്ചക്രവാഹന പദ്ധതിയിൽ അനർഹർ കടന്നു കൂടിയതായി പരാതിയുണ്ടായിരുന്നു. നിലവിൽ വിവിധ പദ്ധതികളിൽ ഗുണഭോക്താക്കളായവർ ജില്ല പഞ്ചായത്ത്  പദ്ധതിയിലും അപേക്ഷിച്ചതായും പരാതിയുർന്നു. ഈ പശ്ചാത്തലത്തിലാണ് ആർ.ടി.ഓഫീസുമായി ബന്ധപ്പെട്ടും  പരിശോധന നടത്തി അനർഹരെ ഒഴിവാക്കാൻ നടപടി സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ശ്രവണ സഹായികൾ വിതരണം ചെയ്യുന്നതിന് ഈ വർഷവും കൂടുതൽ തുക ജില്ല പഞ്ചായത്ത് നീക്കിവച്ചിട്ടുണ്ട്.വ്യക്തിഗത ആനുകൂല്യ വിതരണത്തിൽ  ഏറ്റവും മഹത്തായ കർമമാണിത്. ഗ്രാമപഞ്ചയത്തുകളിൽ നിന്നുള്ള ഗുണഭോക്തൃ പട്ടിക  ലഭിക്കുന്നതിലും ഇവരുടെ പരിശോധന പൂർത്തിയാക്കുന്നതിലും ഉണ്ടായ കാലതാമസമാണ്. പദ്ധതി നടപ്പാക്കുന്നതിന് നേരിട്ട തടസം. അടുത്ത പദ്ധതിയിൽ 10 ലക്ഷം രൂപയാണ് ഇതിനായി  വകയിരുത്തകയെന്നും അദ്ദേഹം പറഞ്ഞു. 32 കുഞ്ഞുങ്ങൾക്കാണ് ഇത്തവണ ശ്രവണസഹായി നൽകിയത്.

ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി  അധ്യക്ഷൻ അഡ്വ കെ ടി മാത്യു മുഖ്യപ്രഭാഷണം നടത്തി.സ്ഥിരം സമിതി അധ്യക്ഷരായ സിന്ധു വിനു,കെ.സുമ,ജില്ലപഞ്ചായത്തംഗം ജോജി ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആർ.ദേവദാസ് സ്വാഗതവും ജില്ല  സാമൂഹികനീതി ഓഫീസർ സാബു ജോസഫ് നന്ദിയും പറഞ്ഞു.

ജില്ലയിലെ യൂത്ത് ക്ലബുകൾക്ക് 10 ലക്ഷം ധനസഹായം

ആലപ്പുഴ :ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് യുവജനകാര്യാലയത്തിനു കീഴിലുള്ള നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബുകൾക്ക് പത്തുലക്ഷം രൂപ ധനസഹായം നൽകും.ഗ്രാമീണ മേഖലയിലെ സന്നദ്ധസംഘടന പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും യുവജനങ്ങളിൽ സേവനമനോഭവം വളർത്തുന്നതിനുള്ള വിവിധപരിപാടികൾ സംഘടിപ്പിക്കുന്നതിനാണ് ഫണ്ട് നൽകുക.
ദേശിയോഗ്രന്ഥനം, കായികം, ബോധവൽക്കരണം, തൊഴിൽപരിശീലനം എന്നീ മേഖലകളിലാണ് പരിപാടികൾ നടത്തേണ്ടത്. താൽപര്യമുള്ളവർ ഇന്ദിര ജങ്ഷനിലുള്ള നെഹ്‌റു യുവേകന്ദ്ര ഓഫീസിൽ എത്തണം. ഫോൺ 9496919000.

 

date