Skip to main content

ജില്ലാ ബാലക്ഷേമസമിതി സ്‌പെഷ്യല്‍ സിറ്റിങ്

    നിലമ്പൂര്‍ താലൂക്കിലെ പ്രളയ ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും നിയമബോധവത്കരണങ്ങള്‍ക്കും നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുമായി ജില്ലാ ബാലക്ഷേമ സമിതി നിലമ്പൂര്‍ വിദ്യാനഗറിലുള്ള മജുമാഅ് യത്തീം ഖാനയില്‍ ഇന്ന് (ഓഗസ്റ്റ് 28) രാവിലെ 10ന് സ്‌പെഷ്യല്‍ സിറ്റിങ് നടത്തുന്നു. സ്‌കൂള്‍മാറ്റം, അഛനമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളെ നിശ്ചയിക്കുന്നതും ആവശ്യമെങ്കില്‍ കുട്ടികളെ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ക്ക് സമിതി മുഖ്യപരിഗണന നല്‍കും. കുട്ടികളുടെ രേഖകള്‍ നഷ്ടപ്പെട്ടത്, വിദ്യാഭ്യാസം, റേഷന്‍ ആനുകൂല്യങ്ങള്‍, ഫോസ്റ്റര്‍ കെയര്‍, സ്‌പോണര്‍ഷിപ്പ് തുടങ്ങിയ വിഷയങ്ങളിലെല്ലാം രക്ഷിാതകള്‍ക്കും പൊതുജനങ്ങള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും നേരിട്ട് അപേക്ഷ നല്‍കാം. ഫോണ്‍-0494-2698400, 0483-2978888.

 

date