Skip to main content

റൂഡ്‌സെറ്റില്‍  വായ്പാ ബോധവല്‍ക്കരണ ശില്‍പശാല 

സിന്‍ഡിക്കേറ്റ് ബാങ്ക്, കാനറ ബാങ്ക് എന്നീ പൊതുമേഖലാബാങ്കുകളുമായി ചേര്‍ന്ന് കാഞ്ഞിരങ്ങാട് പ്രവര്‍ത്തിക്കുന്ന സ്വയംതൊഴില്‍ സ്ഥാപനമായ റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സൗജന്യ വായ്പാബോധവല്‍ക്കരണ ശില്‍പശാല നടത്തുന്നു. സെപ്റ്റംബര്‍ നാലിന് രാവിലെ 10 മണിക്ക് റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ശില്‍പശാല. വ്യാവസായിക, കാര്‍ഷിക മേഖലയില്‍ സംരംഭം തുടങ്ങുന്നവര്‍, പുനര്‍വായ്പയിലൂടെ മറ്റൊരു സംരംഭം  തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍, ഭവന,വാഹന വായ്പ ആവശ്യമുള്ളവര്‍ എന്നിവര്‍ക്കും  പങ്കെടുക്കാം. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: ഫോണ്‍: 04602226573

date