Skip to main content

സ്വച്ഛ് സര്‍വ്വേക്ഷന്‍ ഗ്രാമീണ്‍ പദ്ധതിയ്ക്ക് തുടക്കമായി

    കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ശുചിത്വവുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം രേഖപ്പെടുത്തുനായി ആരംഭിച്ച സ്വച്ഛ് സര്‍വ്വേക്ഷന്‍ (ഗ്രാമീണ്‍) പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല സര്‍വെയ്ക്ക് തുടക്കമായി. രാജ്യത്തെ എല്ലാ ജില്ലകളിലെയും ഗ്രാമ പഞ്ചായത്തുകളിലെ വിവിധ ശുചിത്വ ഘടകങ്ങള്‍ ഒരു സ്വതന്ത്ര ഏജന്‍സിയിലൂടെ വിലയിരുത്തി റാങ്ക് നല്‍കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലകളുടെ ഓണ്‍ലൈന്‍ സെല്‍ഫ് റിപ്പോര്‍ട്ടിങ്, എം.ഐ.എസിലെ സ്ഥിതി വിവരം, സ് കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ചന്തകള്‍, പഞ്ചായത്തുകള്‍ മുതലായ പൊതുയിടങ്ങളിലെ ശുചിത്വം, വൃത്തിയുടെ കാര്യത്തില്‍ പൊതുജനങ്ങളുടെ കാഴ്ചപ്പാട് സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി മെച്ചപ്പെടുത്തുന്നതില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ എന്നിങ്ങനെയുള്ള മത്സരാധിഷ്ഠിതമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്.  പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിന് വേേു://ുഹമ്യ.ഴീീഴഹല/േെീൃല/മുു/െറലമേശഹ?െ എന്ന ലിങ്കില്‍ കയറി 'എസ്.എസ്.ജി 2019' എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാം(പ്ലേ സ്റ്റോറില്‍ കയറി 'ടടഏ 2019' എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക). നാല് ചോദ്യങ്ങളാണ് ഇതിലുള്ളത്. തുടര്‍ന്ന് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യണം.

 

date