Post Category
സിഡിറ്റില്‍ അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ കോഴ്സ് ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്മെന്റ്, മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, അഞ്ച് ആഴ്ച ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നിവയില്‍ അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു. അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 30. താല്പര്യമുള്ളവര് തിരുവനന്തപുരം കവടിയാര്‍ ടെന്നീസ് ക്ലബിന് സമീപത്തുള്ള സിഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടണം. ഫോണ്‍ 8547, വെബ്സൈറ്റ് ംംം.രരറരറശ.േീൃഴ
date
- Log in to post comments