Skip to main content
വഴി വെട്ടുന്ന പൈനാവ് എഞ്ചിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാർ

സ്വപ്ന ഗ്രാമത്തിലേക്ക് വഴിയൊരുക്കി വിദ്യാർത്ഥി കൂട്ടായ്മ

 

 

 

വിദ്യാർത്ഥി കൂട്ടായ്മ ആയ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഒരു ഗ്രാമത്തിലേക്ക് വഴി വെട്ടി മാതൃക ആവുകയാണ് പൈനാവ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ. പൈനാവ് എ.കെ.ജി പടിയിൽ നിന്നും ഇരുപത്തഞ്ചോളം കുടുംബങ്ങൾ താമസിക്കുന്ന സ്വപ്നഗ്രാമത്തിലേക്കാണ് മണ്ണ് റോഡ് വെട്ടുന്നത്.. 70 കുട്ടികളടങ്ങുന്ന സംഘമാണ് സേവന പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഓണത്തിന് വിമലഗിരിയിൽ ഏഴ് ദിന എൻ.എസ്.എസ് ക്യാമ്പും അതോടൊപ്പം ഉരുൾ പൊട്ടലിൽ വൃത്തിഹീനമായതും അല്ലാത്തതുമായ വീടുകൾ ശുചീകരിക്കാനുമാണ് പദ്ധതി ഇട്ടിരിക്കുന്നത് എന്നും എൻ.എസ്.എസ് വോളന്റിയർ ലീഡർ മുഹമ്മദ്‌ ഷമീം പറഞ്ഞു. 

ജില്ലാ പഞ്ചായത്തും വാഴത്തോപ്പ്  ഗ്രാമ പഞ്ചായത്തും സംയുക്തമായി 19 ലക്ഷം രൂപ ചിലവഴിച്ചു  പണി തുടങ്ങിയ റോഡിന്റെ ബാക്കി ഭാഗത്ത് ആണ്  ഇപ്പോൾ റോഡ് തെളിക്കുന്നത്.. ഇപ്പോൾ ഇവിടുത്തെ ആളുകൾ പുളിമൂട്ടിൽ പടി വഴി ചുറ്റി ഉള്ള റോഡിൽ കൂടി ആണ് പോകുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഉരുൾ പൊട്ടി ഇതിലെ ഉള്ള റോഡിന്റെ 80 ശതമാനവും തകർന്നു പോയിരുന്നു.. ഇവിടെ താത്കാലിക തടി പാലം ഇട്ടാണ് ഇവർ സഞ്ചരിക്കുന്നത്. എന്നാൽ  എ.കെ.ജി പടി വഴിയുള്ള റോഡ് ഗതാഗത യോഗ്യമാക്കുന്നതോടെ ആളുകൾക്ക് കൂടുതൽ സൗകര്യമാകും. 

    വാഴത്തോപ്പ് പഞ്ചായത്തഗം അമ്മിണി ജോസ്, പ്രദേശവാസികൾ, തുടങ്ങി വിവിധ ആളുകൾ ഇവരോടൊപ്പം ചേർന്നു..

date