Skip to main content
വാഴത്തോപ് സി.ഡി.എസ് ചെയർപേഴ്‌സൺ ജിജി ബാബു പരിപാടി ഉദ്‌ഘാടനം ചെയ്യുന്നു.

കുടുംബശ്രീ കലോത്സവം: അരങ്ങിൽ അംഗനമാർ മിന്നിത്തിളങ്ങി

 

 

കുടുംബശ്രീ കലോത്സവം അരങ്ങു് 2019 തിന്റെ ഭാഗമായി ഇടുക്കി താലൂക്ക് തല മത്സരങ്ങൾ വാഴത്തോപ്പ് വൊക്കെഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തി. കുടുംബശ്രീ എം.ഇ  ജില്ലാ പ്രോഗ്രാം മാനേജർ വെന്റിഷ് ജോയിയുടെ അധ്യക്ഷതയിൽ വാഴത്തോപ്പ് സി.ഡി.എസ് ചെയർപേഴ്‌സൺ ജിജി ബാബു പരിപാടി ഉദ്‌ഘാടനം ചെയ്തു. 

ഏകാംഗ അഭിനയം, പ്രച്ഛന്ന വേഷം, സംഘഗാനം, നാടൻ പാട്ട്, ചിത്രരചന, ലളിത ഗാനം, പ്രസംഗം, കഥാ  പ്രസംഗം, മാപ്പിള പാട്ട്,  തുടങ്ങി വിവിധ ഇനങ്ങളാണ് മത്സര വേദിയിൽ അരങ്ങേറിയത്. 

എഴുപതോളം കുടുംബശ്രീ അംഗങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. താലൂക്ക് തല മത്സരങ്ങളിൽ വിജയികളായവർക്ക് ജില്ലാ തലത്തിലും തുടർന്നു സംസ്ഥാനതലത്തിലും നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാം. 

പരിപാടിയിൽ എം.കെ.എസ്.പി ജില്ലാ പ്രോഗ്രാം മാനേജർ ശ്രീപ്രിയ ആർ, ബ്ലോക്ക്‌ കോ ഓർഡിനേറ്റർമാരായ ഗീതു വിജയൻ, സിജി കെ.ആർ,  ജയസ്മിത പി , സ്നേഹിതാ ജീവനക്കാരി ഷൈമ മുഹമ്മദ്‌ ഖാൻ,  ഷിഹാബ് റഹിം, മനു മുരളി, ജോഷി സി ജോൺ, വിവിധ പഞ്ചായത്തുകളിലെ  സി.ഡി.എസ് ചെയർപേഴ്‌സൺമാർ, കുടുംബശ്രീ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു

date