Skip to main content

പട്ടികജാതി/പട്ടികഗോത്രവർഗ കമ്മിഷൻ അദാലത്ത് 26ന് മലപ്പുറത്ത്

സംസ്ഥാന പട്ടികജാതി/പട്ടികഗോത്രവർഗ കമ്മിഷന്റെ മലപ്പുറം ജില്ലയിലെ പരാതി പരിഹാര അദാലത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ സെപ്തംബർ 26ന് നടക്കും.  കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജിയും മെമ്പർമാരായ അഡ്വ. സിജ പി.ജെ, എസ്. അജയകുമാർ, രജിസ്ട്രാർ ഷെർളി. പി എന്നിവർ അദാലത്തിന് നേതൃത്വം നൽകും.  പട്ടികജാതി പട്ടികഗോത്രവർഗക്കാരുടെ വിവിധ വിഷയങ്ങളിൽ കമ്മിഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിലിരിക്കുന്നതുമായ കേസുകളിൽ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽക്കേട്ട് പരാതികൾ തീർപ്പാക്കും.
പി.എൻ.എക്സ്.3141/19

date