Skip to main content

പാലാ ഉപതിരഞ്ഞെടുപ്പ്; ആദ്യദിനത്തില്‍  പത്രിക നല്‍കിയത് ഒരു സ്ഥാനാര്‍ത്ഥി

പാലാ നിയമസഭാ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള ആദ്യ ദിവസമായ ഇന്ന്(ഓഗസ്റ്റ് 28) ഒരു സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ തമിഴ്‌നാട് മേട്ടൂര്‍ സ്വദേശി ഡോ. കെ. പത്മരാജനാണ് കോട്ടയം കളക്ട്രേറ്റില്‍  ഉപതിരഞ്ഞെടുപ്പിന്റെ വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍(ആര്‍.ആര്‍)  മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.

സെപ്റ്റംബര്‍ നാലു വരെ എല്ലാ ദിവസവും രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ  വരണാധികാരിക്കും ഉപവരണാധികാരിയായ ളാലം ബി.ഡി.ഒ മുമ്പാകെയും പത്രികകള്‍ സമര്‍പ്പിക്കാം.
 

date