Skip to main content

അസാപ് ഷീ സ്‌കിൽസ് 2019: അപേക്ഷാ തീയതി അഞ്ച് വരെ നീട്ടി

സ്ത്രീകൾക്കായി അസാപ് ഒരുക്കുന്ന തൊഴിലധിഷ്ഠിത നൈപുണ്യ വികസന പദ്ധതിയായ ഷീ സ്‌കിൽസ് 2019ന് ഓൺലൈനായി അപേക്ഷിക്കാനുളള തീയതി സെപ്റ്റംബർ അഞ്ച് വരെ നീട്ടി. എറണാകുളം ഉൾപ്പെടെയുളള തെക്കൻ ജില്ലകളിൽ ഏഴിനും എറണാകുളത്തിന് വടക്കോട്ടുളള ജില്ലകളിൽ എട്ടിനുമാണ് കോഴ്‌സിൽ ചേരുന്നതിനായുളള അഭിമുഖം സംഘടിപ്പിക്കുക. എല്ലാ ജില്ലകളിലുമായി പ്രവർത്തിക്കുന്ന 121 അസാപ് സ്‌കിൽ ഡവലപ്‌മെന്റ് സെന്ററുകളിലായിരിക്കും അഭിമുഖം നടക്കുക. അന്ന് സ്‌പോട്ട് രജിസ്‌ട്രേഷൻ സംവിധാനവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി www.asapkerala.gov.in  സന്ദർശിക്കുക.
പി.എൻ.എക്സ്.3142/19

date