Skip to main content

സ്‌കോൾ കേരള: ഒന്നാം വർഷ ഹയർസെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കാം

സ്‌കോൾ-കേരളയുടെ ഹയർസെക്കണ്ടറി കോഴ്‌സിൽ, 2019-21 ബാച്ചിൽ ഒന്നാം വർഷ പ്രവേശനത്തിന് യഥാസമയം രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് സെപ്തംബർ രണ്ടു മുതൽ ഏഴു വരെ 60 രൂപ പിഴയോടെ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. ഇപ്രകാരം പ്രവേശനം നേടുന്നവർ www.scolekerla.org മുഖേന രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ നേരിട്ടോ, സ്പീഡ്/രജിസ്‌ട്രേഡ് തപാൽ മാർഗമോ സംസ്ഥാനകേന്ദ്രത്തിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾ www.scolekerla.org സന്ദർശിക്കുക. ഫോൺ: 0471-2342950,2342271,2342369

പി.എൻ.എക്സ്.3145/19

date