Post Category
'വാഹൻ' സോഫ്റ്റ്വെയർ: തടസ്സപ്പെട്ട സേവനങ്ങൾ സെപ്റ്റംബർ 16 മുതൽ ലഭിക്കും
മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾ 'വാഹൻ' സോഫ്ട്വെയർ സംവിധാനത്തിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് എല്ലാ സീരീസുകളിലേയും രജിസ്ട്രേഷൻ നമ്പർ ഒന്നുമുതൽ 500 വരെയുള്ള വാഹന നമ്പരുമായി ബന്ധപ്പെട്ട ഓൺലൈൻ ഉൾപ്പെടെ എല്ലാ സേവനങ്ങളും തടസ്സപ്പെടും. ഈ സേവനങ്ങൾ സെപ്റ്റംബർ 16 ന് ശേഷം വാഹൻ പോർട്ടലിൽ ലഭിക്കും.
പഴയ സംവിധാനമായ സ്മാർട്ട് മൂവിൽ/വെബ്ബിൽ കൂടി താത്കാലിക രജിസ്ട്രേഷൻ നേടുകയും സ്ഥിരം രജിസ്ട്രേഷൻ ഇതുവരെ നേടാത്ത അപേക്ഷകൾക്ക് സാധുത ഉണ്ടായിരിക്കില്ലെന്നും ജോയൻറ് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.
പി.എൻ.എക്സ്.3148/19
date
- Log in to post comments