Skip to main content

സപ്ലൈകോ ജില്ലാ ഓണം ഫെയർ ഒന്നിന് തുടങ്ങും

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) സംഘടിപ്പിക്കുന്ന ജില്ലാ ഓണം ഫെയറിന് തൃശൂർ ശക്തൻ മൈതാനിയിലെ കൊക്കാല ഗ്രൗണ്ടിൽ സെപ്റ്റംബർ ഒന്നിന് തുടക്കമാവും. രാവിലെ പത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ പത്ത് വരെയുള്ള മേളയിൽ ഭക്ഷ്യധാന്യങ്ങൾ, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ പൊതുവിപണിയേക്കാൾ വിലക്കുറവിൽ ലഭിക്കും. വിവിധ സർക്കാർ ഏജൻസികൾ ഒരുക്കിയ സ്റ്റാളുകളിൽ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപനയും കൂടാതെ ഭക്ഷ്യമേളയും ഉണ്ടാവും. ചടങ്ങിൽ കോർപറേഷൻ മേയർ അജിത വിജയൻ അധ്യക്ഷയാവും. സോവനീർ പ്രകാശനം ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജനും ആദ്യ വിൽപന ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസും നിർവഹിക്കും.

date