Skip to main content

പടിയൂർ മഴുവഞ്ചേരി തുരുത്ത് റോഡിന്റെ  നിർമ്മാണോദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട പടിയൂർ പഞ്ചായത്ത് ഒമ്പതാം വാർഡിലെ മഴുവഞ്ചേരി തുരുത്ത് റോഡിന്റെ നിർമ്മാണം ആരംഭിച്ചു. യാത്രാക്ലേശം രൂക്ഷമായ പ്രദേശത്ത് റോഡ് നിർമ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിനാണ് ഇതോടെ അറുതിയാവുക. എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് നിർമ്മാണം. നിർമ്മാണോദ്ഘാടനം കെ.യു അരുണൻ എംഎൽഎ നിർവഹിച്ചു. പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.എസ് സുധൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വാസു, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.സി.ബിജു, സംഗീത സുരേഷ് എന്നിവർ ആശംസ നേർന്നു. വാർഡ് മെമ്പർ സി.എസ് ശിവദാസൻ സ്വാഗതവും സുനിത മനോജ് നന്ദിയും പറഞ്ഞു.
 

date