Skip to main content

എസ് എൻ പുരം സപ്ലൈകോ സൂപ്പർ മാർക്കറ്റ്  ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 30)

കേരള സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ കീഴിൽ എസ്.എൻ. പുരം സെന്ററിന് സമീപമുള്ള മാവേലി സ്റ്റോർ സൂപ്പർമാർക്കറ്റായി ഉയർത്തുന്നു. ഇതിന്റെ ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 30) വൈകുന്നേരം 5 ന് എസ്.എൻ പുരം രാജസുധ കോംപ്ലക്സിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവ്വഹിക്കും. കയ്പമംഗലം നിയോജകമണ്ഡലം എംഎൽഎ ഇ.ടി. ടൈസൺ മാസ്റ്റർ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയാകും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അബീദലി മുഖ്യപ്രഭാഷണവും ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. മല്ലിക ആദ്യവില്പനയും നിർവഹിക്കും. 

date