Skip to main content

മുറ്റത്തെ മുല്ല പദ്ധതി ഉദ്ഘാടനം ചെയ്തു 

മുരിയാട് സർവീസ് സഹകരണ ബാങ്കും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി മുരിയാട് ഗ്രാമപഞ്ചായത്തിൽ മുറ്റത്തെ മുല്ല പദ്ധതി നടപ്പിലാക്കി. പ്രൊഫ കെ യു അരുണൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മൈക്രോ ഫിനാൻസ് തട്ടിപ്പിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായി സഹകരണവകുപ്പ് കുടുംബശ്രീയുമായി സഹകരിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഓരോ കുടുംബശ്രീ യൂണിറ്റിനും പത്തു ലക്ഷം രൂപവീതം ധനസഹായം നൽകും. ആയിരം മുതൽ 25000 രൂപ വരെ പന്ത്രണ്ട് ശതമാനം പലിശ നിരക്കിൽ ഉപഭോക്താക്കൾക്ക് വായ്പ കൊടുക്കും. കുടുംബശ്രീ അംഗങ്ങൾക്കും അല്ലാത്തവർക്കും സഹായം ലഭിക്കും. ചടങ്ങിൽ സഹകരണ ബാങ്ക് പ്രസിഡന്റ് എം ബി രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കര നാരായണൻ, മുകുന്ദപുരം താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ എം സി അജിത് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എ എം തിലകൻ സ്വാഗതവും ഡയറക്ടർ ടി കെ ദേവരാജൻ നന്ദിയും പറഞ്ഞു.

date