Skip to main content

കൊടുങ്ങല്ലൂർ നഗരസഭയിൽ  മാട്രിമോണിയൽ രജിസ്ട്രേഷൻ ആരംഭിച്ചു

കൊടുങ്ങല്ലൂർ നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് ഒന്നിൽ മാട്രിമോണിയൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. നഗരസഭ ചെയർമാൻ കെആർ.ജൈത്രൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്‌സൺ ശ്രീദേവി തിലകൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രദേശത്ത് താമസിക്കുന്ന വിവാഹ പ്രായമായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാട്രിമോണിയലിൽ പേര് രജിസ്‌ററർ ചെയ്യാം. പെൺകുട്ടികൾക്ക് രജിസ്‌ട്രേഷൻ ഫീസ് സൗജന്യമാണ്. ആൺകുട്ടികൾക്ക് എസ്എസ്എൽസി വരെ പഠിച്ചവർക്ക് 500 രൂപയും അതിന് മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് 1000 രൂപയും രജിസ്‌ട്രേഷൻ സമയത്ത് നൽകണം. കൂടുതൽ വിവരങ്ങൾക്ക് നഗരസഭയിലെ സിഡിഎസ് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9645351177.

date