Skip to main content

കോളനിയിൽ റോഡ് കോൺക്രീറ്റിങ്ങ് ആരംഭിച്ചു

കടവല്ലൂർ പഞ്ചായത്തിലെ കോട്ടോൽ എപ്പന്നിയിൽ കോളനിയുടെ സമഗ്ര വികസനത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപയുടെ പ്രവൃത്തികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കോളനിയിലേക്കുള്ള റോഡിന്റെ കോൺക്രീറ്റിങ് ആരംഭിച്ചു. കോളനിയിലെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളാണ് ജില്ലാ പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും തുക ചെലവഴിച്ചു നടത്തുന്നത്. ജില്ലാ പഞ്ചായത്തംഗം കെ ജയശങ്കർ, കടവല്ലൂർ ഗ്രാമപഞ്ചായത്തംഗം ജമാൽ കോട്ടോൽ, എൻജിനീയർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ കോളനിയിലെത്തി നിർമാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി.

date