Skip to main content

ട്രാൻസ്‌ജെൻഡർ ക്ഷേമം: ത്രിദിന ബോധവൽക്രണപരിപാടിക്ക് തുടക്കമായി

സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന ട്രാൻസ്‌ജെൻഡർ ക്ഷേമപദ്ധതികളുടെ ബോധവൽക്കരണ പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ത്രിദിന ക്യാമ്പ് ചെമ്പൂക്കാവ് ജവഹർ ബാലഭവൻ ഹാളിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ റാഫി പി ജോസ് ഉദ്ഘാടനം ചെയ്തു. ട്രാൻസ്‌ജെൻഡർ ക്ഷേമ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, മാധ്യമപ്രവർത്തകർ എന്നിവർക്കുളള ബോധവൽക്കരണ പരിപാടിയാണിത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ട്രാൻസ്‌ജെൻഡർ പ്രതിനിധി വിജയരാജ മല്ലിക ട്രാൻസ്‌ജെൻഡർ നയം, കമ്മ്യൂണിറ്റി നേരിടുന്ന പ്രശ്‌നങ്ങൾ, വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ എന്നീ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ പത്മിനി ടീച്ചർ, സാമൂഹ്യ പ്രവർത്തക ലില്ലി തോമസ് പാലോക്കാരൻ, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് കെ ജി ജയേഷ്, ഡിഎൽഎസ്എ അംഗം അഡ്വ. കെ കെ പാരിജാഷൻ, ട്രാൻസ്‌ജെൻഡർ പ്രതിനിധി അഖിൽ, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ ആർ പ്രദീപൻ എന്നിവർ സംസാരിച്ചു.

date