Skip to main content

തേക്ക് തടി ചില്ലറ വിൽപന

പുനലൂർ വനം ഡിവിഷന്റെ കീഴിലുള്ള കടയ്ക്കാമൺ, അരീക്കക്കാവ് തടി ഡിപ്പോകളിൽ നിന്ന് ഗാർഹികാവശ്യങ്ങൾക്കായി സെപ്തംബർ അഞ്ച് മുതൽ തേക്കുതടികളുടെ ചില്ലറ വിൽപ്പന ആരംഭിക്കും. വീട് നിർമ്മിക്കുന്നതിനായി അംഗീകരിച്ച പ്ലാൻ, അനുമതി, സ്‌കെച്ച് എന്നിവയുടെ പകർപ്പും അഞ്ചു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പും തിരിച്ചറിയൽ കാർഡുമായി എത്തിയാൽ സെപ്തംബർ അഞ്ച് മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെ ഡിപ്പോകളിൽ നിന്നും 5 ക്യു.മീറ്റർ വരെ തേക്കുതടി നേരിട്ടു വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് കടയ്ക്കാമൺ തടി ഡിപ്പോ ( ഫോൺ 94462 64613) അരീക്കക്കാവ് തടി ഡിപ്പോ (ഫോൺ 8547600535, 0473 5374010), പുനലൂർ ടിമ്പർ സെയിൽസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് (ഫോൺ നമ്പർ 0475-2222617)എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. 

date