Skip to main content

കൊടുങ്ങല്ലൂരിൽ നികുതി അടവ് എളുപ്പമാക്കാൻ  ഇനി പിഒഎസ് സംവിധാനം

കൊടുങ്ങല്ലൂർ നഗരസഭയിൽ നികുതി പിരിവ് എളുപ്പവും കാര്യക്ഷമവുമാക്കുന്നതിനായി ഇനി മുതൽ പി.ഒ.എസ് സംവിധാനം. എ.ടി.എം / ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചു നികുതി അടയ്ക്കുന്നതിനുള്ള നൂതന സംവിധാനമാണിത്. നികുതിപിരിവിനായി നഗരസഭയിലെ ജീവനക്കാർ വീടുകളിലും സ്ഥാപനങ്ങളിലും എത്തുമ്പോൾ അവരുടെ കൈവശം പി.ഒ.എസ് മെഷീനുകളും ഉണ്ടാകും. നികുതി അടക്കാൻ പണം കൈവശം ഇല്ലെങ്കിലും ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉണ്ടെങ്കിൽ അതുപയോഗിച്ച് ഈ സംവിധാനം വഴി സൈ്വപ്പ് ചെയ്തു നികുതിദായകർക്ക് നികുതി അടക്കാം. നഗരസഭ ഓഫീസിലും മേത്തല സോണൽ ഓഫീസിലും ഇപ്രകാരം നികുതി അടയ്ക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തും. എച്ച്ഡിഎഫ്‌സി ബാങ്കുമായി സഹകരിച്ചാണ് കൊടുങ്ങല്ലൂർ നഗരസഭയിൽ ഈ സംവിധാനം ഏർപ്പെടുത്തുന്നത്. ഇതിനോടൊപ്പം ഓൺലൈനായി പണം അടയ്ക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്. നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ വസ്തു നികുതി ഡെബിറ്റ് കാർഡുപയോഗിച്ച് അടച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.എൻ.രാമദാസ്, സി.കെ രാമനാഥൻ, വി.ജി.ഉണ്ണികൃഷ്ണൻ, സെക്രട്ടറി ടി.കെ.സുജിത്, എച്ച്.ഡി.എഫ്.സി.ബാങ്ക് മാനേജർ പ്രസാദ് ആന്റണി എന്നിവർ പങ്കെടുത്തു.
 

date