Skip to main content

സപ്ലൈകോയുടെ ഓണം ഫെയര്‍ ജില്ലാതല ഉദ്ഘാടനം സെപ്തംബര്‍ ഒന്നിന് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും

   ഓണക്കാലത്ത് അവശ്യസാധനങ്ങള്‍ ഗുണമേ•യോടെയും വിലക്കുറവിലും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനായി സപ്ലൈകോയുടെ നേതൃത്വത്തിലുള്ള ഓണം ഫെയറുകള്‍  സെപതംബര്‍ ഒന്നിന് ജില്ലാതല മേളകളോടെ  ആരംഭിക്കും. മേളയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 10ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും. കുന്നുമ്മല്‍ അല്‍ നബൂദ് ടവറില്‍  നടക്കുന്ന പരിപാടിയില്‍ പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാവും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ മേളയില്‍ ആദ്യ വില്‍പ്പന നടത്തും. ജില്ലാകലക്ടര്‍ ജാഫര്‍ മലിക്,മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

 

date