Skip to main content

കൈ പിടിച്ചുയര്‍ത്താന്‍ കൗണ്‍സിലിങ് സേവനം

പ്രളയം ദുരന്തം വിതച്ച സ്ഥലങ്ങളില്‍ ആരോഗ്യകേരളം പദ്ധതിയുടെ വിദഗ്ധ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കുന്നു. പ്രളയത്തെയും കനത്ത മഴയെതുടര്‍ന്നുണ്ടായ ദുരന്തങ്ങളെയും അഭിമുഖീകരിച്ച ജനതയുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായി ജില്ലയിലെ വിവിധയിടങ്ങളില്‍ 22 കൗണ്‍സിലര്‍മാരെയാണ് നിയമിച്ചിട്ടുള്ളത്. പ്രളയവും മണ്ണിടിച്ചിലും ജീവിതം താറുമാറാക്കിയവരുടെ ശാരീരികവും മാനസികവുമായ അതിജീവനം ലക്ഷ്യമാക്കി ആരോഗ്യകേരളം മലപ്പുറം നടപ്പിലാക്കുന്ന ഊര്‍ജ്ജിത ഇടപെടലുകളുടെ ഭാഗമായാണ് കൗണ്‍സിലര്‍മാരുടെ നിയമനം. പ്രളയ ബാധിത മേഖലകളിലെ  പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള ഫലപ്രദമായ ഇടപെടലുകളും, വീടുകള്‍ സന്ദര്‍ശിച്ചുള്ള സേവനവും കൗണ്‍സിലര്‍മാര്‍ ലഭ്യമാക്കുന്നു. 

date