Skip to main content

പട്ടികജാതി/ഗോത്രവര്‍ഗ കമ്മിഷന്‍ അദാലത്ത് 26ന്

  സംസ്ഥാന പട്ടികജാതി/പട്ടികഗോത്രവര്‍ഗ കമ്മിഷന്റെ ജില്ലയിലെ പരാതി പരിഹാര അദാലത്ത് ജില്ലാ പഞ്ചായത്ത് ഹാളില്‍ സെപ്തംബര്‍ 26ന് നടക്കും.  കമ്മിഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജിയും മെമ്പര്‍മാരായ അഡ്വ. സിജ പി.ജെ, എസ്. അജയകുമാര്‍, രജിസ്ട്രാര്‍ ഷെര്‍ളി. പി എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കും.  പട്ടികജാതി പട്ടികഗോത്രവര്‍ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയിലിരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് പരാതികള്‍ തീര്‍പ്പാക്കും.

 

date