Skip to main content

ഭക്ഷ്യധാന്യ പെര്‍മിറ്റ് പുതുക്കണം

കോട്ടയം താലൂക്ക് സപ്ലൈ ഓഫീസ് മുഖേന ഭക്ഷ്യധാന്യം ലഭിക്കുന്ന സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങള്‍ പെര്‍മിറ്റ് പുതുക്കണമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ബിപിഎല്‍ പെര്‍മിറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുളള  സ്ഥാപനങ്ങള്‍ക്കുളള ഭക്ഷ്യധാന്യ വിതരണം സെപ്റ്റംബര്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്ന സാഹചര്യത്തില്‍ സ്ഥാപന മേധാവിയുടെയും സാധനങ്ങള്‍ വാങ്ങുന്നതിന് ചുമതലപ്പെടുത്തിയിട്ടുളള വ്യക്തിയുടെയും ആധാര്‍ വിവരങ്ങളും മൊബൈല്‍ ഫോണ്‍ നമ്പറും സപ്ലൈ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0481 2560494 

date