Post Category
നവോദയയില്‍ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം
ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2020-21ല്‍ ആറാം ക്ലാസിലേക്ക് പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. www.navodaya.gov.in, www.nvsadmissionclasssix.in എന്നീ വെബ്സൈറ്റിലൂടെ സൗജന്യമായി അപേക്ഷ സമര്‍പ്പിക്കാം. വെബ്സൈറ്റില്‍ പ്രോസ്പെക്ടസിനോടൊപ്പമുള്ള ഒറ്റപ്പേജ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥി അഞ്ചാംതരത്തില്‍ പഠിക്കുന്ന വിദ്യാലയത്തിലെ പ്രധാന അധ്യാപകനില്‍ നിന്നും സാക്ഷ്യപ്പെടുത്തി വാങ്ങിയതിന് ശേഷം സ്മാര്‍ട്ട് ഫോണിന്റെയോ കമ്പ്യൂട്ടറിന്റെയോ സഹായത്തോടെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 15. വിവരങ്ങള്‍ക്ക് ഫോണ്‍ 04862 259916, 9446658428, 9447722957.
date
- Log in to post comments