Skip to main content

നേവല്‍ വിമുക്തഭടന്‍മാരുടെ സംഗമം 31ന്

 കൊച്ചി ദക്ഷിണ നാവികസേന  മുഖ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നേവിയില്‍ നിന്നും വിരമിച്ച സൈനികരുടെയും അവരുടെ വിധവകളുടെയും സംഗമം ഇടുക്കി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ആഗസ്റ്റ് 31ന് രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരുമണി വരെ നടക്കും. പെന്‍ഷന്‍ സംബന്ധിച്ചും മറ്റിതര പരാതികള്‍ സമര്‍പ്പിക്കുന്നതിനും ക്ഷേമ പദ്ധതികള്‍ പരിചയപ്പെടുന്നതിനും ഈ അവസരം  പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04862 222904.
 

date