Skip to main content

പ്രിൻസിപ്പൽ കരാർ നിയമനം; ഇന്റർവ്യൂ നാലിന്

ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിലെ കൊല്ലം (കണ്ണനല്ലൂർ) പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പൽ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. സർക്കാർ സർവീസിൽ നിന്ന് പ്രിൻസിപ്പൽ, സെലക്ഷൻ ഗ്രേഡ്/ സീനിയർ ഗ്രേഡ് ലക്ചറർമാരായി റിട്ടയർ ചെയ്തവർ അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും യു.ജി.സി (നെറ്റ്/ സി.എസ്.ഐ.ആർ) പരീക്ഷയിൽ വിജയിച്ചിട്ടുള്ള തൊഴിൽരഹിതർക്ക് പങ്കെടുക്കാം.  താത്പര്യമുള്ളവർ യോഗ്യത, മാർക്ക്‌ലിസ്റ്റ് എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായും അധിക യോഗ്യതയുള്ളവർ, അധികയോഗ്യത, പ്രവൃത്തിപരിചയം, പ്രസിദ്ധീകരണം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായും സെപ്റ്റംബർ നാലിന് രാവിലെ പത്തിന് മുൻപ് ഡയറക്ടർ, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ്ഭവൻ (നാലാം നില), തിരുവനന്തപുരം മുമ്പാകെ നേരിട്ട് ഹാജരാകണം. യോഗ്യരായ റിട്ടയർ ചെയ്തവർ യോഗ്യതാ സർട്ടിഫിക്കറ്റുകളോടൊപ്പം പെൻഷൻ ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പോ അതിന് സമാനമായ രേഖകളോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.minoritywelfare.kerala.gov.in സന്ദർശിക്കുക.

പി.എൻ.എക്സ്.3163/19

date