Skip to main content

സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം: ഓഫീസ് മാറ്റി

തിരുവനന്തപുരം തൈക്കാട് മേട്ടുക്കട ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം സെപ്റ്റംബർ രണ്ടു മുതൽ കിഴക്കേക്കോട്ടയ്ക്ക് സമീപം തെക്കേതെരുവിൽ പെൻഷൻ ട്രഷറിയുടെ എതിർവശം സ്ഥിതി ചെയ്യുന്ന അനന്തവിലാസം കൊട്ടാരത്തിൽ പ്രവർത്തിക്കും. ഓഫീസിന്റെ മേൽവിലാസം ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, ടി.സി-37/836, അനന്തവിലാസം കൊട്ടാരം, പെൻഷൻ പേമെന്റ് ട്രഷറിക്ക് എതിർവശം, തെക്കേതെരുവ്, ഫോർട്ട് പി.ഒ, തിരുവനന്തപുരം, പിൻ. 695023
പി.എൻ.എക്സ്.3168/19

date