Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള
പ്രതിദിന നറുക്കെടുപ്പ് വിജയികള്‍
ഓണത്തോടനുബന്ധിച്ച് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന കൈത്തറി പ്രദര്‍ശന വിപണ മേളയിലെ പ്രതിദിന നറുക്കെടുപ്പിലെ ആഗസ്ത് 28 ലെ സമ്മാന വിജയികള്‍.  കൂപ്പണ്‍ നമ്പര്‍, പേര് എന്ന ക്രമത്തില്‍. 6075 - ഡോണ ജോണ്‍, അനുഗ്രഹ കോണ്‍വെന്റ്, പാറക്കണ്ടി. 10688 - ബിജോയ്, പാവന്നൂര്‍ മൊട്ട.  6203 - ജോഷി ജോണ്‍, തേര്‍മല, ഉളിക്കല്‍. 10623 - വിജയകുമാര്‍ കെ, ഇരിണാവ്. വിജയികള്‍  സമ്മാനങ്ങള്‍ കൈപ്പറ്റുന്നതിനായി സപ്തംബര്‍ 10 ന് മുമ്പ് രേഖകള്‍ സഹിതം പൊലീസ് മൈതാനിയിലുള്ള  പ്രദര്‍ശന വിപണന മേള പവലിയന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
പി എന്‍ സി/3082/2019

മുന്‍ഗണന പട്ടിക പ്രസിദ്ധീകരിച്ചു
2019-20 അധ്യയന വര്‍ഷം ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് അധ്യാപകരായി ഉദ്യോഗക്കയറ്റം ലഭിക്കുന്നതിനുള്ള പാര്‍ട്ട് ടൈം അധ്യാപകര്‍, ഹൈസ്‌കൂള്‍ അസിസ്റ്റന്റ്(ഭാഷാ വിഷയങ്ങള്‍) ആയി സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള പ്രൈമറി അധ്യാപകര്‍ എന്നിവരുടെ താല്‍ക്കാലിക മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു.  പട്ടിക www.ddekannur.inല്‍ ലഭിക്കും.  പരാതികള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട മേലുദ്യോഗസ്ഥര്‍ മുഖേന സപ്തംബര്‍ ഏഴിന് മുമ്പായി വിദ്യാഭ്യാസ  ഉപഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.
പി എന്‍ സി/3083/2019

ഗതാഗതം നിരോധിച്ചു
റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി മൂന്ന് പെരിയ പ്രൈമറി ഹെല്‍ത്ത് സെന്ററിന് സമീപം പുതിയ കലുങ്കുകള്‍ നിര്‍മ്മിക്കുന്നതിനായി പാറപ്രം-മൂന്ന് പെരിയ റോഡ് വഴിയുള്ള വാഹന ഗതാഗതം സപ്തംബര്‍ 30 വരെ നിരോധിച്ചു.  അതിനാല്‍ ഇതു വഴിയുള്ള ചെറിയ വാഹനങ്ങള്‍ പെരളശ്ശേരി എ കെ ജി സ്മാരക ഹോസ്പിറ്റല്‍ റോഡ് വഴിയും വലിയ വാഹനങ്ങള്‍ മമ്പറം വഴിയും പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പി എന്‍ സി/3084/2019

കാഴ്ചവൈകല്യമുള്ളവര്‍ക്ക് പരിശീലനം
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തോട്ടട  ബ്ലൈന്റ് സ്ഥാപനത്തില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്ക് കമ്പ്യൂട്ടര്‍/ബ്രെയ്‌ലി, ചോക്ക്  നിര്‍മ്മാണം, ബുക്ക് ബൈന്റിംഗ്  എന്നിവയില്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ള ഗ്രാമപഞ്ചായത്തുകളില്‍  സ്ഥിര  താമസമുള്ളവര്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി ഐ ഡി കാര്‍ഡ്, റേഷന്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട പഞ്ചായത്തുകളില്‍  അപേക്ഷ   സമര്‍പ്പിക്കേണ്ടതാണ് ,  കൂടുതല്‍  വിവരങ്ങള്‍ക്ക്  ജില്ലാ  സാമൂഹ്യനീതി   ഓഫീസുമായി   ബന്ധപ്പെടുക. ഫോണ്‍: 0497 2712255.
പി എന്‍ സി/3085/2019 

അപേക്ഷ ക്ഷണിച്ചു
തോട്ടട ഗവ.ഐ ടി ഐ യിലെ ഐ എം സി നടത്തുന്ന സ്‌കില്‍ കോഴ്‌സായ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സിലേക്ക് 10, പ്ലസ്ടു, ഡിഗ്രി, ഐ ടി ഐ കഴിഞ്ഞ വിദ്യാര്‍ഥികളില്‍ നിന്നും ഞായറാഴ്ച ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ ഐ ടി ഐ ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍: 8281723705.
പി എന്‍ സി/3086/2019 

ജവഹര്‍ നവോദയ വിദ്യാലയ പ്രവേശനം; അപേക്ഷ ക്ഷണിച്ചു
ചെണ്ടയാട് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ 2007 മെയ് ഒന്നിനും 2011 ഏപ്രില്‍ 30 നും ഇടയില്‍ ജനിച്ചവരും 2019-20 അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് അംഗീകൃത സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരും ആയിരിക്കണം.  വിശദ വിവരങ്ങള്‍ www.navodaya.gov.in ല്‍.  അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി സപ്തംബര്‍ 15.
പി എന്‍ സി/3087/2019

രേഖകള്‍ ഹാജരാക്കണം
മുഴപ്പിലങ്ങാട്, ധര്‍മ്മടം, കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ തൊഴില്‍ രഹിത വേതനം വിതരണം ചെയ്യുന്നതിനായി ഗുണഭോക്താളുടെ അര്‍ഹത പരിശോധിക്കുന്നതിന് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഐ എഫ് എസ് സി കോഡുള്ള ബാങ്ക് പാസ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം സപ്തംബര്‍ രണ്ടിനകം അതത് പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.
പി എന്‍ സി/3088/2019

ക്ഷീര സംഘം സെക്രട്ടറി/ക്ലാര്‍ക്കുമാര്‍ക്കുള്ള പരിശീലനം
      കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്തുളള ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ക്ഷീരോല്‍പാദക സഹകരണ സംഘത്തിലെ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സേവനമുള്ള സെക്രട്ടറി/ക്ലാര്‍ക്കുമാര്‍ക്ക്  മൂന്നു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു.  സപ്തംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെയാണ്  പരിശീലനം. താല്‍പര്യമുളളവര്‍ മൂന്നിന് രാവിലെ 10 മണിക്ക് മുമ്പായി ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, ക്ഷീരസംഘത്തില്‍ നിന്നുള്ള കത്തും 20 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍: 0495 2414579.
പി എന്‍ സി/3089/2019

റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് പ്രായോഗിക പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബര്‍ പാലില്‍ നിന്നും ഡ്രൈ റബ്ബറില്‍ നിന്നും ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് താല്‍പര്യമുളളവര്‍ക്കുവേണ്ടി മൂന്ന് ദിവസത്തെ പ്രായോഗിക പരിശീലനം നടത്തുന്നു. സപ്തംബര്‍ 26 മുതല്‍ 28 വരെ നടത്തുന്ന  പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ 585 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി സപ്തംബര്‍  20 നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്റര്‍, പയ്യനാട് (പി.ഒ), മഞ്ചേരി, മലപ്പുറം, പിന്‍ 676122 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍ :0483 2768507, ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍: 9846797000.
പി എന്‍ സി/3090/2019

ലേലം ചെയ്യും
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി  ജപ്തി ചെയ്ത തലശ്ശേരി താലൂക്ക് പാതിരിയാട് അംശം ദേശത്ത് റി സ 109 ല്‍പെട്ട 0.0808 ഹെക്ടര്‍ സ്ഥലത്തില്‍ 1/5 ഓഹരി അവകാശമുള്ള 0.0162 ഹെക്ടര്‍ വസ്തുവും അതിലുള്‍പ്പെട്ട സകലതും സപ്തംബര്‍ 27 ന് രാവിലെ 11 മണിക്ക് പാതിരിയാട് വില്ലേജ് ഓഫീസില്‍  ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ തലശ്ശേരി റവന്യൂ റിക്കവറി ഓഫീസില്‍ ലഭിക്കും.
തൃപ്രങ്ങോട്ടൂര്‍ അംശം പൊയിലൂര്‍ ദേശത്ത് റി സ 145 ല്‍പെട്ട 1.21  ആര്‍ വിസ്തൃതി യുള്ള വസ്തുവും അതിലുള്‍പ്പെട്ട സകലതും സപ്തംബര്‍ 28ന് രാവിലെ 11 മണിക്ക് തൃപ്രങ്ങോട്ടൂര്‍ വില്ലേജ് ഓഫീസില്‍  ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ തലശ്ശേരി റവന്യൂ റിക്കവറി ഓഫീസില്‍ ലഭിക്കും.
പി എന്‍ സി/3091/2019

വൈദ്യുതി മുടങ്ങും
തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഏഴാംമൈല്‍, കുട്ടിമാവ്, പ്ലാത്തോട്ടം, മാമ്പറമ്പ്, തുരുത്തി ഭാഗങ്ങളില്‍ നാളെ(ആഗസ്ത് 31) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/3092/2019

date