Skip to main content

വെപ്പ് എ ഗ്രേഡ്

വെപ്പ് എ ഗ്രേഡ് മത്സരത്തിൽ രണ്ട് ഹീറ്റ്‌സ് മത്സരങ്ങളാണുള്ളത്. ഹീറ്റ്‌സ് മത്സരങ്ങൾ രാവിലെയും ഫൈനൽ ഉച്ചകഴിഞ്ഞും നടക്കും. ഹീറ്റ്‌സിൽ ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്ത നാലു വള്ളങ്ങളാണ് ഫൈനലിൽ മാറ്റുരയ്ക്കുക. ഒന്നാം ഹീറ്റ്‌സ്: ട്രാക്ക് 1- പുളിക്കത്ര ഷോട്ട്, ആർപ്പൂക്കര ബോട്ട് ക്ലബ്, ആദം പുളിക്കത്ര മാലിയിൽ. ട്രാക്ക് 2- ചെത്തിക്കാടൻ, ന്യൂ ബോംബെ എന്റെ കുട്ടനാട് ഫൗണ്ടേഷൻ, തോമസ് ജേക്കബ് ചെത്തിക്കാട്ട്. ട്രാക്ക് 3-മണലി, കുമരകം സമുദ്ര ബ്രദേഴ്‌സ്, അഭിലാഷ് രാജ് തോട്ടുപുറം. ട്രാക്ക് 4-പുന്നത്ര വെങ്ങാഴി, തൃശൂർ ടൗൺ ബോട്ട് ക്ലബ്, ബിജു വർഗീസ്. രണ്ടാം ഹീറ്റ്‌സ്: ട്രാക്ക് 1- പട്ടേരി പുരയ്ക്കൽ, കൊടുപ്പുന്ന കെ.ബി.സി., ജോർജ് ജോസഫ് മാമ്പ്രായിൽ. ട്രാക്ക് 2-ജയ് ഷോട്ട് മാലിയിൽ പുളിക്കിത്തറ, കിടങ്ങറ വില്ലേജ് ബോട്ട് ക്ലബ്, ജോബി ദേവി ആറ്റുചിറയിൽ. ട്രാക്ക് 3-ആശ പുളിക്കക്കളം, ചമ്പക്കുളം നടുഭാഗം ബോട്ട് ക്ലബ്, കുര്യൻ ജോസഫ് മണതറ. ട്രാക്ക് 4- അമ്പലക്കടവൻ, കോട്ടയം ഒളശ ഫ്രണ്ട്‌സ് ബോട്ട് ക്ലബ്, ജോഷി സിറിയക് കിഴക്കേ പറമ്പിൽ. ട്രാക്ക് 5(ഔട്ടർ ട്രാക്ക്) - കോട്ടപ്പറമ്പൻ, നിരണം തോട്ടടി കാൽവറി ബോട്ട് ക്ലബ്, ദിലീപ് ദാനപ്പൻ പുത്തൻവേലിൽ. ഫൈനൽ: ട്രാക്ക് 1- കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്ത് നാലാമത് എത്തിയ വള്ളം. ട്രാക്ക് 2- രണ്ടാമത് എത്തിയ വള്ളം. ട്രാക്ക് 3-ഒന്നാമത് എത്തിയ വള്ളം. ട്രാക്ക 4- മൂന്നാമത് എത്തിയ വള്ളം.

 

വെപ്പ് ബി ഗ്രേഡ്

 

വെപ്പ് ബി ഗ്രേഡിൽ മൊത്തം ആറു വള്ളങ്ങൾ രണ്ടു ഹീറ്റ്‌സുകളിലായി മത്സരിക്കും. ഹീറ്റ്‌സ് മത്സരങ്ങൾ രാവിലെ നടക്കും. മൂന്നു ട്രാക്കുകളിലായി മൂന്നുവള്ളങ്ങൾ വീതം ഹീറ്റ്‌സിൽ മത്സരിക്കും. ഒന്നാമത്തെ ട്രാക്ക് ഒഴിച്ചിടും. ഉച്ചയ്ക്കു ശേഷം നടക്കുന്ന ഫൈനലിൽ ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്ത നാലു വള്ളങ്ങൾ മത്സരിക്കും. 

 

ഒന്നാം ഹീറ്റ്‌സ്: ട്രാക്ക് 2- വേണുഗോപാൽ, ചെമ്പുംപുറം ജനനി ബോട്ട് ക്ലബ്, എം. സുരേഷ് രാജു ഭവൻ. ട്രാക്ക് 3- പനയക്കഴിപ്പ്, കുമ്മനം ബോട്ട് ക്ലബ്, എം.എ. കുഞ്ഞുമോൻ മാളിയേയ്ക്കൽ. ട്രാക്ക് 4-എബ്രഹാം മൂന്നു തൈയ്ക്കൽ, കുമരകം സൗഹൃദയ ബോട്ട് ക്ലബ്, കെ.എസ്. ലാൽ ശങ്കർ കളത്തിൽ. 

 

രണ്ടാം ഹീറ്റ്‌സ്: ട്രാക്ക് 2- ഉദയംപറമ്പ്, ചെമ്പുംപുറം നവഭാരതി ബോട്ട് ക്ലബ്, സനിൽകുമാർ പത്തിച്ചിറ. ട്രാക്ക് 3- ചിറമേൽ തോട്ടുകടവൻ, കൈനകരി കുട്ടമംഗലം ന്യൂ ട്രോപ്‌സ് ബോട്ട് ക്ലബ്, പി.ആർ. രതീഷ് ഭദ്രാലയം. ട്രാക്ക് 4- പുന്നത്ര പുരയ്ക്കൽ, ചേന്നംകരി ദൃശ്യ ബോട്ട് ക്ലബ്, പി.ആർ. രാഹുൽ പുത്തൻപറമ്പ്. 

 

ഫൈനൽ: ട്രാക്ക് 1- കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്ത് നാലാമത് എത്തിയ വള്ളം. ട്രാക്ക് 2- മൂന്നാമത് എത്തിയ വള്ളം. ട്രാക്ക് 3-ഒന്നാമത് എത്തിയ വള്ളം. ട്രാക്ക 4- രണ്ടാമത് എത്തിയ വള്ളം.

 

ഇരുട്ടുകുത്തി എ ഗ്രേഡ്

 

ഇരുട്ടികുത്തി എ ഗ്രേഡിൽ അഞ്ചു വള്ളങ്ങൾ രാവിലെ നടക്കുന്ന ഹീറ്റ്‌സിൽ മത്സരിക്കും. ഇതിൽനിന്ന് കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്ത നാലു വള്ളങ്ങൾ ഉച്ചകഴിഞ്ഞു നടക്കുന്ന ഫൈനലിൽ മാറ്റുരയ്ക്കും. 

 

ഹീറ്റ്‌സ്: ട്രാക്ക് 1-മൂന്നുതൈക്കൽ, തൃശൂർ വടക്കൻ ബ്രദേഴ്‌സ്, എയ്ഡൻ കോശി മൂന്നുതൈക്കൽ. ട്രാക്ക് 2- ഡായി നമ്പർ 1, യുവദീപ്തി ബോട്ട് ക്ലബ് കൈനകരി, ഷിനുക്കുട്ടൻ ജോസഫ് കായലിപറമ്പ്. ട്രാക്ക് 3- മാമ്മൂടൻ-കരുമാടിക്കുട്ടൻ ബോട്ട് ക്ലബ് കരുമാടി, കെ. അപ്പു കരുണാലയം. ട്രാക്ക് 4-തുരുത്തിത്തറ, കൊച്ചി താന്തോണിത്തുരുത്ത് ബോട്ട് ക്ലബ്, റ്റി.എ. കുരുവിള തുരുത്തിത്തറ. ട്രാക്ക് 5- പടക്കുതിര, അരൂർ കോട്ടപ്പുറം ബോട്ട് ക്ലബ്, അലക്‌സാണ്ടർ അറക്കപ്പറമ്പിൽ. 

 

ഫൈനൽ: ട്രാക്ക് 1- കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്ത് രണ്ടാമത് എത്തിയ വള്ളം. ട്രാക്ക് 2- ഒന്നാമത് എത്തിയ വള്ളം. ട്രാക്ക് 3-മൂന്നാമത് എത്തിയ വള്ളം. ട്രാക്ക് 4- നാലാമത് എത്തിയ വള്ളം.

 

ഇരുട്ടുകുത്തി ബി ഗ്രേഡ് 

 

ഇരുട്ടുകുത്തി ബി ഗ്രേഡ് മത്സരത്തിൽ അഞ്ചു ഹീറ്റ്‌സുകളിലായി 25 വള്ളങ്ങൾ മത്സരിക്കും. ഹീറ്റ്‌സ് മത്സരങ്ങൾ രാവിലെയും ഫൈനൽ ഉച്ചകഴിഞ്ഞും നടക്കും. അഞ്ചു ഹീറ്റ്‌സിൽനിന്നു ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്ത നാലു വള്ളം ഫൈനലിൽ മത്സരിക്കും. 

 

ഒന്നാം ഹീറ്റ്‌സ്: ട്രാക്ക് 1- സെന്റ് ആന്റണീസ്, എറണാകുളം മൂത്തകുന്നം ഒരുമ ബോട്ട് ക്ലബ്, സി.എം. ജെയ്‌സൺ ചാലമനമ്മൽ. ട്രാക്ക് 2- താണിയൻ, കുമരകം പ്രതിഭാ ബോട്ട് ക്ലബ്, എം.ജി. അജീഷ് മേലെക്കര. ട്രാക്ക് 3- പുത്തൻ പറമ്പൻ, എറണാകുളം ഉദയംപേരൂർ ബോട്ട് ക്ലബ്, കെ.എസ്. മധു കൊച്ചുവീട്ടിൽ. ട്രാക്ക് 4-സെന്റ് സെബാസ്റ്റിയൻ നമ്പർ 2, കരുമാടി സീനിയേഴ്‌സ് ജൂനിയേഴ്‌സ് എല്ലോറ ബോട്ട് ക്ലബ്, എം.ജി. ശശി മണലാറ്റിൻചിറ. ട്രാക്ക് 5- ശ്രീഭദ്ര, കളർകോട് ശിവശക്തി ബോട്ട് ക്ലബ്, റ്റി. ജയചന്ദ്രൻ ചെമ്പുംതറ. 

 

രണ്ടാം ഹീറ്റ്‌സ്: ട്രാക്ക് 1-മയിൽ വാഹനൻ, ചേപ്പനം ബോട്ട് ക്ലബ്, എൻ.എസ്. ഷൈജു മടത്തിപ്പറമ്പിൽ. ട്രാക്ക് 2- തുരുത്തിപ്പുറം, എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ്, അനു ഇട്ടിത്തറ. ട്രാക്ക് 3- സെന്റ് ജോസഫ്, വാടാനപ്പള്ളി ബ്രദേഴ്‌സ് ക്ലബ്, കെ.ആർ. സജീഷ് കലാനിവാത്തി. ട്രാക്ക് 4-വടക്കുംനാഥൻ, തൃശൂർ വടക്കുംനാഥൻ ബോട്ട് ക്ലബ്, അർജുനൻ ചക്കേരി. ട്രാക്ക് 5- ജി.എം.എസ്., മടപ്ലാത്തുരുത്ത് മലർവാടി ബോട്ട് ക്ലബ്, വി.എസ്. രൂപേഷ് വേങ്ങാട്. 

 

മൂന്നാം ഹീറ്റ്‌സ്: ട്രാക്ക് 1-ഡാനിയേൽ, കുമ്മനം ബോട്ട് ക്ലബ്, ശാലിനി ബാബു ശരത് ഭവൻ. ട്രാക്ക് 2-കുന്നത്ത് പറമ്പൻ, കുമരകം സെൻട്രൽ ബോട്ട് ക്ലബ്, ബി. അബിൻ ഈഴേക്കാവിൽ. ട്രാക്ക് 3-ശ്രീ പാർത്ഥസാരഥി, മരട് ശ്രീഭദ്രാ ബോട്ട് ക്ലബ്, എം.എം. മനേഷ് മണിയൻതറ. ട്രാക്ക് 4- ശ്രീ മുത്തപ്പൻ, മാന്നാർ മേൽപ്പാടം ബോട്ട് ക്ലബ്, വിനു ജോൺ ജോളിഭവൻ. ട്രാക്ക് 5-കുറുപ്പ് പറമ്പൻ, ചേന്നംകരി കാരുണ്യ ബോട്ട് ക്ലബ്, ബിനോയ് ദേവസ്യ മണപ്രാംപള്ളിക്കളം. 

 

നാലാം ഹീറ്റ്‌സ്: ട്രാക്ക് 1-ഹനുമാൻ നമ്പർ 1, എറണാകുളം ചേപ്പനം ലയൺസ് ബോട്ട് ക്ലബ്, മുകേഷ് രാഘവപറമ്പത്ത്. ട്രാക്ക് 2- ശരവണൻ, ഞാറയ്ക്കൽ പിറവി ബോട്ട് ക്ലബ്, എ.എസ്. സനീഷ് അറക്കേത്തറ. ട്രാക്ക് 3- ഹനുമാൻ നമ്പർ 2, എറണാകുളം ചേപ്പനം ലയൺസ് ബോട്ട് ക്ലബ്, മുകേഷ് രാഘവപറമ്പത്ത്. ട്രാക്ക് 4-സെന്റ് സെബാസ്റ്റ്യൻ നമ്പർ 1, എറണാകുളം ഗോതുരുത്ത് ഫ്രണ്ട്‌സ് ബോട്ട് ക്ലബ്, ഫാ. ടോം രാജേഷ്. ട്രാക്ക് 5- കാശിനാഥൻ, കോട്ടയം കിളിരൂർ എ.ബി.സി. ബോട്ട് ക്ലബ്, ലിജോയ് കുര്യൻ മുപ്പതിൽ. 

 

അഞ്ചാം ഹീറ്റ്‌സ്: ട്രാക്ക് 1-ജിബി തട്ടകൻ, എറണാകുളം മൂത്തകുന്നം ഒരുമ ബോട്ട് ക്ലബ്, സി.റ്റി. ടോംസൺ ചാലാമനമ്മൽ. ട്രാക്ക് 2-ശ്രീമുരുകൻ, വൈറ്റില തൈക്കൂടം ബോട്ട് ക്ലബ്, കെ.ജി. രദുൽകൃഷ്ണൻ കൊച്ചുകുളങ്ങേത്ത്. ട്രാക്ക് 3-ജലറാണി, കരുമാടി ജയകേരള, എൻ.എം. രാഗേഷ്. ട്രാക്ക് 4-ചെറിയ പണ്ഡിതൻ, അരൂർ കോട്ടപ്പുറം ബോട്ട് ക്ലബ്, അനിൽകുമാർ മുരിക്കുംതറ. ട്രാക്ക് 5-വലിയ പണ്ഡിതൻ-തൃപ്പൂണിത്തുറ എരൂർ അന്തിമഹാകാളൻ ബോട്ട് ക്ലബ്, സി.എസ്. രഞ്ജിത്ത് ചങ്ങാടിപറമ്പിൽ. 

 

ഫൈനൽ: ട്രാക്ക് 1- കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്ത് രണ്ടാമത് എത്തിയ വള്ളം. ട്രാക്ക് 2- നാലാമത് എത്തിയ വള്ളം. ട്രാക്ക് 3-ഒന്നാമത് എത്തിയ വള്ളം. ട്രാക്ക് 4- മൂന്നാമത് എത്തിയ വള്ളം.

 

ചുരുളൻ 

 

ചുരുളൻ മത്സരത്തിൽ മൂന്നു വള്ളങ്ങൾ മാത്രം ഉള്ളതിനാൽ ഫൈനലാണിത്. ഉച്ചകഴിഞ്ഞാണ് മത്സരം നടക്കുക. ഒന്നാമത്തെ ട്രാക്ക് ഒഴിച്ചിട്ട് മറ്റു ട്രാക്കുകളിലാണ് മത്സരം. 

 

ഫൈനൽ: ട്രാക്ക് 2- വേലങ്ങാടൻ, കുമരകം എൻ.ബി.സി., പ്രശാന്ത് നാടുവത്ര. ട്രാക്ക് 3-കോടിമാത, എരമല്ലൂർ കാക്കത്തുരുത്ത് യുവജനവേദി ബോട്ട് ക്ലബ്, രാജേഷ് വേലിയ്ക്കകത്ത്. ട്രാക്ക് 4-വേങ്ങൽ പുത്തൻ വീടൻ, തലവടി ബോട്ട് ക്ലബ്, രൂപേഷ് പുല്ലാടി പറമ്പൻ. 

 

തെക്കനോടി വനിത (കെട്ട് വള്ളം)

 

മൂന്നു വള്ളങ്ങൾ മത്സരിക്കുന്ന ഫൈനൽ ഉച്ചകഴിഞ്ഞ് നടക്കും. ഒന്നാമത്തെ ട്രാക്ക് ഒഴിച്ചിട്ട് മറ്റു ട്രാക്കുകളിലാണ് മത്സരം. 

 

ഫൈനൽ: ട്രാക്ക് 2- കമ്പിനി, പുന്നമട ഫ്രണ്ട്‌സ് വനിത ബോട്ട് ക്ലബ്, ജനിത ഷാജി വൈക്കത്ത്കാരൻ ചിറ. ട്രാക്ക് 3-ചെല്ലിക്കാടൻ, ചെറുതന ശ്രീവത്സം വനിത ബോട്ട് ക്ലബ്, രജിതാ ഷാജി ബിനുഭവനം. ട്രാക്ക് 4- കാട്ടിൽ തെക്ക്, കുമരകം വിന്നേഴ്‌സ് വനിത ബോട്ട് ക്ലബ്, ഷീബ ജോസ് പള്ളിച്ചിറയിൽ. 

 

തെക്കനോടി വനിത (തറ വള്ളം)

 

മൂന്നു വള്ളങ്ങൾ മത്സരിക്കുന്ന ഫൈനൽ ഉച്ചകഴിഞ്ഞ് നടക്കും. ഒന്നാമത്തെ ട്രാക്ക് ഒഴിച്ചിട്ട് മറ്റു ട്രാക്കുകളിലാണ് മത്സരം. 

 

ഫൈനൽ: ട്രാക്ക് 2-കാട്ടിൽ തെക്കേതിൽ, കരുമാടി ഐശ്വര്യ ബോട്ട് ക്ലബ്, അനീഷ രാജേന്ദ്രൻ പുതുവൽ. ട്രാക്ക് 3-സാരഥി, ആലപ്പുഴ പുത്തൂരാൻസ് ബോട്ട് ക്ലബ്, ട്രീസ മേരി ആന്റണി പുത്തൂരാൻ. ട്രാക്ക് 4-ദേവസ്, ആലപ്പുഴ സംഗീത ബോട്ട് ക്ലബ്, ശകുന്തള കൂട്ടുങ്കേരിച്ചിറ. 

 

 

(പി.എൻ.എ. 1828/17)

date