Skip to main content

കായികരംഗത്തെ സര്‍ക്കാര്‍ പദ്ധതികള്‍ പ്രശംസനീയം:  ഗവര്‍ണര്‍ പി. സദാശിവം

 

    കായികരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏറെ പ്രശംസ അര്‍ഹിക്കുന്നുവെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാന്‍ കായിക രംഗത്തെ പുരോഗതി അനിവാര്യമാണ്. ദേശീയ കായിക          ദിനത്തില്‍ ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്റെ നേതൃത്വത്തില്‍  കാര്യവട്ടം എല്‍.എന്‍.സി.പി.ഇയില്‍ സംഘടിപ്പിച്ച ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. പരിപാടിയോട് അനുബന്ധിച്ച് വിദ്യാര്‍ഥികളും അധ്യാപകരും നടത്തിയ വ്യായാമ പ്രദര്‍ശനത്തില്‍ ഗവര്‍ണറും പങ്കാളിയായി. ഒളിമ്പ്യന്‍ കെ.എം. ബീനാ മോള്‍, പത്മിനി തോമസ് തുടങ്ങിയ കായിക താരങ്ങളെ ചടങ്ങില്‍ ആദരിച്ചു. എല്‍.എന്‍.സി.പിയുടെ കായിക് മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം ഗവര്‍ണര്‍ നിര്‍വ്വഹിച്ചു. എ ഡി ജി പി  ബി. സന്ധ്യ, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഡോ. സഞ്ജയന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
(പി.ആര്‍.പി. 978/2019)

date