Skip to main content

നവീകരിച്ച ഐ.പിബ്ലോക്ക്ഉദ്ഘാടനം ചെയ്തു

 

    വക്കംറൂറല്‍ഹെല്‍ത്ത്‌സെന്ററില്‍ ആധുനികരീതിയില്‍ നവീകരിച്ച ഐ.പി ബ്ലോക്കിന്റെയും പാലിയേറ്റീവ്‌വാര്‍ഡിന്റെയുംഉദ്ഘാടനം ആരോഗ്യവകുപ്പു മന്ത്രി കെ. കെഷൈലജടീച്ചര്‍ നിര്‍വഹിച്ചു. ആര്‍.എച്ച്.സിക്കായി രണ്ടു കോടിരൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കുമെന്നും ഇതിനോട് അനുബന്ധമായി പ്രത്യേകം ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 

    നിലവില്‍ 1.10 കോടിരൂപ ചിലവില്‍ നിര്‍മ്മിച്ച ഐ .പിബ്ലോക്കില്‍ 16 രോഗികളെയും പാലിയേറ്റീവ്‌വാര്‍ഡില്‍ നാല്‌രോഗികളെയുംഒരേസമയംകിടത്തി ചികിത്സിക്കാന്‍ കഴിയും. ചടങ്ങില്‍ ബി.സത്യന്‍ എം.എല്‍. എ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത്‌വൈസ് പ്രസിഡന്റ് എ. ഷൈലജ ബീഗം, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എസ്.  വേണുജി, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഞ്ചുതെങ്ങ്‌സുരേന്ദ്രന്‍, ജീവനക്കാര്‍തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 976/2019)

date