Skip to main content

കൂടുതല്‍ഡയാലിസിസ്‌യൂണിറ്റുകള്‍ആരംഭിക്കും:  മന്ത്രി കെ.കെശൈലജടീച്ചര്‍

 

    പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ അടിസ്ഥാനസൗകര്യവികസനമാണ്‌സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെശൈലജടീച്ചര്‍ പറഞ്ഞു. ഇതിലൂടെരോഗികളുടെ എണ്ണം ഗണ്യമായികുറയ്ക്കാനാകും. 230 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ ഇതിനോടകംകുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ കഴിഞ്ഞത് നേട്ടമാണ്. വൃക്ക രോഗികള്‍ക്കായികൂടുതല്‍ഡയാലിസിസ്‌യൂണിറ്റുകള്‍ആരംഭിക്കുമെന്നുംമന്ത്രി പറഞ്ഞു. നഗരസഭയുംസായിഗ്രമവുംസംയുക്തമായിവലിയകുന്ന്താലൂക്കാശുപത്രിയില്‍ നിര്‍മ്മിക്കുന്ന സൗജന്യ ഡയാലിസിസ്‌യൂണിറ്റിന്റെഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

    ബി. സത്യന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ച ചടങ്ങില്‍ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ്,  സായി ഗ്രാമം എക്‌സിക്യൂട്ടീവ്ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍, ഉദ്യോഗസ്ഥര്‍തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 977/2019)

date