Post Category
സൗജന്യ ഡയാലിസിസ് യൂണിറ്റ്
ഒന്നരക്കോടി ചെലവില്‍ ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുന്ന സൗജന്യ ഡയാലിസസ് യൂണിറ്റ് ഈ മാസം 28ന് നാടിനു സമര്‍പ്പിക്കും. ആറ്റിങ്ങല്‍ നഗരസഭയും സായി ഗ്രാമവും സംയുക്തമായാണ് ഡയാലിസസ് യൂണിറ്റ് നിര്‍മ്മിക്കുന്നത്. നിലവിലെ ഒ.പി. വിഭാഗത്തിന്റെ മുകളിലത്തെ നിലയിലാണ് 2700 ചതുരശ്ര അടിയില്‍ പുതിയ യൂണിറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. നാല് ഡയാലിസസ് യൂണിറ്റുകളും ആര്.ഒ യൂണിറ്റുകളും ഇതിനോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. ഡയാലിസസ് പൂര്‍ണ്ണമായും സൗജന്യമാണ്. പ്രത്യേകം സജ്ജമാക്കിയിട്ടുള്ള രജിസ്ട്രേഷന് കൗണ്ടറില്‍ പേരു നല്കുന്നവരില് നിന്നും അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയാകും സൗജന്യ സേവനം നല്‍കുക. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണനയുണ്ടാകും.
(പി.ആര്.പി. 953/2019)
date
- Log in to post comments