Skip to main content

ഡോ. എം.കെ.സി നായർക്ക് ഡോക്ടർ ഓഫ് സയൻസ് ബിരുദം ഗവർണർ സമ്മാനിച്ചു

ഗവേഷണ രംഗത്തെ പരമോന്നത ബിരുദമായ ഡോക്ടർ ഓഫ് സയൻസ് (D.Sc.) ബിരുദം കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വൈസ്ചാൻസിലർ ഡോ. എം.കെ.സി നായർക്ക് ഗവർണർ പി. സദാശിവം സമ്മാനിച്ചു. ഭാരക്കുറവുള്ള കുട്ടികളുടെ ശാരീരിക-മാനസിക-ബൗദ്ധിക വികാസം ജനനം മുതൽ 24 വയസ്സുവരെ ഒന്ന്, രണ്ട്, 13, 16, 19, 24 വയസ്സുകളിൽ വിലയിരുത്തി ഈ മേഖലകളിൽ ഇവർക്കുണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു 24 വർഷം നീണ്ട ഗവേഷണം.
കേരള യൂണിവേഴ്‌സിറ്റിയുടെ എഴുപതു വർഷത്തെ ചരിത്രത്തിലാദ്യമായാണ് മെഡിക്കൽ ഫാക്കൽറ്റിയിൽ സമർപ്പിച്ച പ്രബന്ധം അന്താരാഷ്ട്രതലത്തിൽ മൂന്ന് വിദഗ്ദ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ബിരുദം ഡോ. നായർക്ക് ലഭിച്ചത്.
പി.എൻ.എക്സ്.3205/19

date