Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ സംഭാവന നല്‍കി. സഹകരണ ഓണം വിപണിയുടെ ഉദ്ഘാടന ചടങ്ങിലാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്. മാടായി കോ-ഓപ്പറേറ്റീവ് ബാങ്ക് 25 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കെയര്‍ ഹോമിലേക്കും സംഭാവന നല്‍കി. ചൊവ്വ കോ- ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ജിവനക്കാര്‍ അഞ്ച് ലക്ഷം രൂപയും പുഴാതി സര്‍വ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഒരു ലക്ഷം രൂപയും നല്‍കി. 
പി എന്‍ സി/3131/2019

 

date