Skip to main content

ബോണസ് തര്‍ക്കം ഒത്തുതീര്‍ന്നു

ജില്ലയിലെ പാചക വാതക മേഖലയില്‍ ജോലി ചെയ്തുവരുന്ന തൊഴിലാളികളുടെ 2018-19 വര്‍ഷത്തെ ബോണസ് സംബന്ധിച്ച തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജിന്റെ സാന്നിധ്യത്തില്‍ നടന്ന  ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു.  വ്യവസ്ഥയനുസരിച്ച് തൊഴിലാളികള്‍ക്ക് 2018-19 വര്‍ഷത്തേക്ക് മൊത്തവരുമാനത്തിന്റെ 15 ശതമാനം ബോണസ് നല്‍കുന്നതിന് ധാരണയായി.  ബോണസ് തുക സപ്തംബര്‍ അഞ്ചിനകം വിതരണം ചെയ്യുന്നതായിരിക്കും. ചര്‍ച്ചയില്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ആള്‍ ഇന്ത്യ എല്‍ പി ജി ഡിസ്ട്രിബ്യൂട്ടേര്‍സ് പ്രതിനിധി എന്‍ ശശിധരന്‍ എന്നവരും സി ഐ ടിയു യൂണിയനെ പ്രതിനിധീകരിച്ച് സി കെ പി പത്മനാഭന്‍, എ പ്രേമരാജന്‍, പി ചന്ദ്രന്‍, പി പ്രകാശ് കുമാര്‍, എ രാജേഷ് എന്നിവരും പങ്കെടുത്തു.
സിനിമാ തിയേറ്ററുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ  ബോണസ് സംബന്ധിച്ച തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു.  വ്യവസ്ഥയനുസരിച്ച് തൊഴിലാളികള്‍ക്ക് 2018 -19 വര്‍ഷത്തേക്ക് മൊത്തവരുമാനത്തിന്റെ ഇരുപത് ശതമാനം ബോണസ് നല്‍കുന്നതിന് തിയേറ്റര്‍ ഉടമകള്‍ സമ്മതിച്ചു. എ ക്ലാസ് തിയേറ്ററുകളിലെ തൊഴിലാളികള്‍ക്ക് അവരുടെ മൊത്ത ശമ്പളത്തിന്റെ രണ്ട് ശതമാനം, മറ്റുള്ള തിയേറ്ററുകളില്‍ അര ശതമാനം എന്നിങ്ങനെ എക്‌സ്‌ഗ്രേഷ്യ നല്‍കുന്നതിനും ധാരണയായി.  ചര്‍ച്ചയില്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് പി വി ബഷീര്‍, തമീസ്, കേശവന്‍ എന്നിവരും യൂണിയനുകളെ പ്രതിനിധീകരിച്ച് എം വേണുഗോപാല്‍, പൂക്കോടന്‍ ചന്ദ്രന്‍ (സി ഐ ടിയു), എം വിജയന്‍ (ബി എം എസ്)  എന്നിവരും പങ്കെടുത്തു.
പി എന്‍ സി/3143/2019

 

 

date