Skip to main content

അതിജീവനം അധ്യാപ കര്‍ക്കായി പരിശീലനം നടത്തി

    കാലവര്‍ഷ ദുരന്തത്തിനിരയായ പോത്തുകല്ല് ഗ്രാമപഞ്ചായത്തില്‍ അതി ജീവനത്തിന്റെ വഴികള്‍ പകര്‍ന്നു നല്‍കി അധ്യാപകര്‍ക്കായി ഒഴുക്കിനെതിരെ എന്ന പേരില്‍ ബോധവല്‍ക്കണ പരിപാടി നടത്തി. പോത്തുകല്ല് കത്തോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ സംഘടിപ്പിച്ച പരിപാടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. പ്രളയകാലത്ത് ചരിത്രം വായിച്ചിരിക്കാനല്ല ചരിത്രം രചിക്കാനാണ് അധ്യാപകര്‍ ശ്രമിക്കേണ്‍തെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പി.വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വാച്ച് യുവര്‍ വാച്ച് എന്ന പേരില്‍ മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് മാജിക് അവതരിപ്പിച്ചു.
    പ്രളയ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും മോചിതരാകാത്ത വണ്‍ൂര്‍ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍ ജീവിതത്തിന് കരുത്തേകാനാണ് അധ്യാപകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചത്. മേഖലയിലെ 170 അധ്യാപകര്‍ പങ്കെടുത്തു.
  ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി ചെയര്‍മാന്‍ വി. സുധാകരന്‍, അംഗം ഒ.ടി. ജെയിംസ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗുതന്‍, പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കരുണാകരന്‍പിള്ള, എ.ഡി.എം. എന്‍.എം.മെഹറലി, ഗ്രാമപഞ്ചായത്ത് അംഗം ജോസഫ് ജോണ്‍, ഹയര്‍ സെക്കന്‍ഡറി ആര്‍.ഡി.ഡി സ്‌നേഹലത,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ:ഫാദര്‍ യോഹന്നാന്‍ തോമസ്, പി.ടി.എ പ്രസിഡന്റ് എം.ജി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 
 

date