Skip to main content

ഋതു: വിദ്യാലയ ആരോഗ്യ പദ്ധതി ഉദ്ഘാടനം ചെയ്തു

ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന ഋതു  പദ്ധതിയുടെ സ്‌കൂള്‍തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ നിര്‍വ്വഹിച്ചു. എളയാവൂര്‍ സിഎച്ച്എംഎച്ച്എസ്എസില്‍ നടന്ന ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് പി സി അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിച്ചു. കൗമാരക്കാരായ പെണ്‍കുട്ടികളുടെ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള ആയുര്‍വേദ ചികിത്സയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 
ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ഭാരതീയ ചികിത്സാ വകുപ്പ്) എസ് ആര്‍ ബിന്ദു മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി സുഹൈല്‍, ഹെഡ്മാസ്റ്റര്‍ പി പി സുബൈര്‍, ഡോ. പി മുഹമ്മദ്, കെ പുഷ്പജന്‍, കെ വി സുധീശന്‍, ടി ഒ ലത, ഡോ. എന്‍ കെ സീന, ഡോ. സെബിന തുടങ്ങിയവര്‍ പങ്കെടുത്തു. 
പി എന്‍ സി/3146/2019

 

date