Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

 

 

ഭരണാനുമതിയായി
തുറമുഖ പുരാവസ്ഥു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ എംഎല്‍എ ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂര്‍ കോര്‍പറേഷന്‍ 46-ാം ഡിവിഷനില്‍ ആനക്കുളം ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മാണപ്രവൃത്തി നടത്തുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
പി എന്‍ സി/3135/2019

ജില്ലയില്‍ ആറ് വരെ യെല്ലോ അലേര്‍ട്ട് 
ശക്തമായ  മഴയ്ക്ക് (64.5 മി.മീ മുതല്‍ 115.5 മി.മീ വരെ) സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ സപ്തംബര്‍ ആറ് വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പി എന്‍ സി/3136/2019

വനിതാ കമ്മീഷന്‍  അദാലത്ത്
വനിതാ കമ്മീഷന്‍ അദാലത്ത് സപ്തംബര്‍ 17 ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തും.
പി എന്‍ സി/3137/2019

സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളിലെ അനധികൃത താമസക്കാരെ 
ഒഴിപ്പിക്കാന്‍ നടപടി 
സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ തീരുമാനം. പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എഡിഎം ഇപി മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സ്ഥലം മാറി പോയവരും ക്വാര്‍ട്ടേഴ്‌സിന്റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ സ്വന്തം വീടുള്ളവരും ക്വാര്‍ട്ടേഴ്‌സുകളൊഴിയാതെ കൈവശം വയ്ക്കുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പ് കര്‍ശന നടപടികള്‍ നിര്‍ദേശിച്ച് ഉത്തരവിറക്കിയത്. 
ക്വാര്‍ട്ടേഴ്‌സിന്റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ സ്വന്തമായി വീടില്ലെന്ന സത്യവാങ്മൂലം നിലവില്‍ താമസക്കാരായ എല്ലാവരും സപ്തംബര്‍ 16 നകം കലക്ടറേറ്റില്‍ നല്‍കണം. ക്വാര്‍ട്ടേഴ്‌സുകളില്‍ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉദ്യോഗസ്ഥന്‍ ഓരോ വര്‍ഷവും ജനുവരി മാസം അവസാനിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെയോ ഭാര്യയുടെയോ അവിവാഹിതരായ മക്കളുടെയോ പേരില്‍ മുന്‍ വര്‍ഷം ക്വാര്‍ട്ടേഴ്‌സിന് 20 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സ്വന്തമായി വീട് വാങ്ങുകയോ ലഭിക്കുകയോ ചെയ്തിട്ടില്ലായെന്ന് സത്യവാങ്മൂലം ജില്ലാ കലക്ടര്‍ക്ക് നല്‍കേണ്ടതുണ്ട്. 
പി എന്‍ സി/3138/2019

തൊഴില്‍ പരിശീലന ശില്‍പശാല
പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികജാതി വിഭാഗത്തിലെ പ്ലസ്ടു, ഐ ടി ഐ, ഡിപ്ലോമ, നഴ്‌സിംഗ് തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഏകദിന തൊഴില്‍ പരിശീലന ബോധവല്‍ക്കരണ ശില്‍പശാല നടത്തുന്നു.  ജില്ലാ ആസൂത്രണ സമിതി ഹാളില്‍ സപ്തംബര്‍ 19 ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ 150 പേര്‍ക്കാണ് പരിശീലനം നല്‍കുക.  പരിശീലനാര്‍ഥികള്‍ക്ക് ഭക്ഷണവും യാത്രാബത്തയും ലഭിക്കും.  താല്‍പര്യമുള്ളവര്‍ സപ്തംബര്‍ അഞ്ചിന് മുമ്പ് അതാത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 0497 2700596.
പി എന്‍ സി/3139/2019

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ടോയ്‌ലറ്റ് പുനര്‍നിര്‍മ്മിക്കുന്നതിന് പ്രവൃത്തി പരിചയമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  സപ്തംബര്‍ 17 ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.   ഫോണ്‍: 0497 2780226.
പി എന്‍ സി/3140/2019

മെഡിക്കല്‍ ഓഫീസര്‍ നിയമനം
നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു.  എം ബി ബി എസും ടി സി എം സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുമുളളവര്‍ക്ക് സപ്തംബര്‍ നാലിന് രാവിലെ 10 മണിക്ക് കണ്ണൂര്‍ എന്‍ എച്ച് എം ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2709920.
പി എന്‍ സി/3141/2019

ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം
ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയില്‍ മെയില്‍ ആയുര്‍വേദ തെറാപ്പിസ്റ്റിനെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് ആണ് യോഗ്യത.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സപ്തംബര്‍ നാലിന് രാവിലെ 11 മണിക്ക് ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം.  ഫോണ്‍: 0497 2700911.
പി എന്‍ സി/3142/2019

ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ പരിശീലനം
ഗ്രാമവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുളള ജില്ലാതല പരിശീലനം കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്നു.  പരിപാടി ടി വി രാജേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസന്തകുമാരി അധ്യക്ഷത വഹിച്ചു.  കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി പ്രീത, എഡിസി പി എം രാജീവ്, വി കെ ദിലീപ്, കില ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശരണ്യ, അനുരാജ്, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.   ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളും ഒക്‌ടോബര്‍ 31-നകം ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ നേടുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പരിശീലനം.  ബ്ലോക്ക് പഞ്ചായത്തുകള്‍ നല്‍കുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും ഫയല്‍ സൂക്ഷിപ്പും പരമാവധി ഉറപ്പു വരുത്തുക എന്നതാണ് ലക്ഷ്യം. 
പി എന്‍ സി/3144/2019

എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ കണ്ണൂര്‍ 
കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിഫിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ഥം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ്  ഹാളില്‍ സപ്തംബര്‍ അഞ്ചിന് രാവിലെ ഒമ്പത്  മണി  മുതല്‍ 12.30 വരെ നടക്കും. അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് പ്രിന്റഡ് അപേക്ഷയുമായി വരണം.  അപേക്ഷയില്‍ ഓഫീസ് കണ്ണൂര്‍ എന്നും  തീയ്യതി 05/09/19 എന്നും ആയിരിക്കണം.  (സൈറ്റ് അഡ്ഡ്രസ്സ്: (202.88.244.146:8084/norka/അല്ലെങ്കില്‍ norkarosto.org ല്‍ Certificate ttAtseation)

ആ ദിവസം കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല.  ഫോണ്‍: 0497 2765310, 0495 2304885.
പി എന്‍ സി/3145/2019

താല്‍ക്കാലിക നിയമനം
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  കൂടിക്കാഴ്ച സപ്തംബര്‍ നാലിന് രാവിലെ 11 മണിക്ക് ആശുപത്രിയില്‍ നടക്കും.  പത്താംക്ലാസിന് താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി 45 വയസ്.  താല്‍പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 10.30 ന് മുമ്പായി ഓഫീസില്‍ നിന്നും അപേക്ഷ ഫോറം വാങ്ങേണ്ടതാണ്.  വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ ഹാജരാക്കേണ്ടതാണ്. ഫോണ്‍: 0497 2706666.
പി എന്‍ സി/3147/2019

date