Skip to main content
വെള്ളത്തൂവല്‍ ഗ്രാമ പഞ്ചായത്തിനു കീഴിലെ  കര്‍ഷക തൊഴിലാളി സൊസൈറ്റി  ഓഫീസിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ബിജി നിര്‍വ്വഹിക്കുന്നു

കര്‍ഷക തൊഴിലാളി സൊസൈറ്റിയുടെ   ഓഫീസ്  പ്രവര്‍ത്തനം ആരംഭിച്ചു

വെള്ളത്തൂവല്‍ ഗ്രാമ പഞ്ചായത്തിനു കീഴിലെ  കര്‍ഷക തൊഴിലാളി സൊസൈറ്റിയുടെ  ഓഫീസ് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. 
കര്‍ഷകരുടെയും  തൊഴിലാളികളുടെയും വളര്‍ച്ച ലക്ഷ്യമാക്കിയാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനം നടക്കുക. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം വിവിധ തൊഴില്‍ മേഖലയിലുള്ള തൊഴിലാളികളുടെ സേവനം ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനും സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിലൂടെ സാധിക്കും. ഓഫീസിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ബിജി നിര്‍വ്വഹിച്ചു.
തുടര്‍ പ്രവര്‍ത്തനങ്ങളില്‍ ഗ്രാമ പഞ്ചായത്തിനു കീഴിലെ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെ ഉള്‍പ്പെടുത്തി ഡേറ്റ ബാങ്ക്  നിര്‍മ്മിക്കും. തൊഴിലാളികളെ ആവശ്യമുള്ളവര്‍ സൊസൈറ്റിയില്‍ അറിയിക്കുന്ന മുറയ്ക്ക് തൊഴിലാളികളെ  ലഭ്യമാക്കും. കാര്‍ഷിക മേഖലയിലേക്കുള്ള പണി ആയുധങ്ങളുടെ വിതരണം, തൈ ഉല്‍പാദനം എന്നിവയും കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളില്‍  പങ്കു ചേര്‍ന്ന് പുതിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും കര്‍ഷക തൊഴിലാളി സംഘം നിര്‍ണ്ണായക പങ്ക് വഹിക്കും. കര്‍ഷക സംഘം പ്രസിഡന്റ് ഇ എസ് ബോസ്, കര്‍ഷക സംഘം പ്രതിനിധികളായ എം എന്‍ മോഹനന്‍, ടി കെ ഷാജി, കെ.ആര്‍ ജയന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതാ സന്തോഷ് , ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date