Skip to main content
സപ്ലൈകോ കട്ടപ്പന പീപ്പിള്‍സ് ബസാറില്‍ ഇടുക്കി താലൂക്ക്തല ഓണം ഫെയര്‍ നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യുന്നു.

സപ്ലൈകോ കട്ടപ്പന പീപ്പിള്‍സ് ബസാറില്‍ ഓണം ഫെയര്‍

സപ്ലൈകോ കട്ടപ്പന പീപ്പിള്‍സ് ബസാറില്‍ ഇടുക്കി താലൂക്ക്തല ഓണം ഫെയറിന് തുടക്കമായി . കട്ടപ്പന നഗരസഭ ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി  ഫെയര്‍ ഉദ്ഘാടനം ചെയ്തു. ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയാന്‍ മാവേലി സ്റ്റോറുകള്‍ക്ക് കഴിയുമെന്ന് കട്ടപ്പന നഗരസഭ ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി പറഞ്ഞു. പൊതു വിപണിയെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഓണത്തിനാവശ്യവുമായ നിത്യോപയോഗ വസ്തുക്കളും പച്ചക്കറികളും ജനങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് ഓണം ഫെയര്‍ ആരംഭിച്ചിരിക്കുന്നത്. ജില്ലയിലെ അഞ്ച്  താലൂക്കുകളിലും സിവില്‍ സപ്ലൈസ് വകുപ്പ് ഓണം ഫെയര്‍ ആരംഭിച്ചിട്ടുണ്ടണ്‍്. ഓണം വിപണി ലക്ഷ്യമിട്ട് ഗുണനിലവാരമുള്ള പച്ചക്കറികളും ശബരി ഉല്‍പ്പന്നങ്ങളും  കുറഞ്ഞ വിലയില്‍ ഫെയറില്‍ നിന്നും ലഭ്യമാകും . 40  ശതമാനം വരെ സബ്‌സിഡിയിലാണ് സാധനങ്ങള്‍ വില്‍ക്കുന്നത് .സെപ്റ്റംബര്‍ 10 വരെയാണ് ഓണം ഫെയര്‍ പീപ്പിള്‍സ് ബസാറില്‍ നടക്കുന്നത്.

കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ ശശി ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. കെ.എസ് രാജന്‍ ഉല്പ്പന്നം ഏറ്റുവാങ്ങി. ഉദ്ഘാടന ചടങ്ങില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്‍് ആശ ആന്റണി, കട്ടപ്പന നഗരസഭ വൈസ് ചെയര്‍ പേഴ്സണ്‍ ലൂസി ജോയി, കൗണ്‍സിലര്‍മാരായ സി.കെ.മോഹനന്‍, ടിജി എം രാജു, രാഷ്ട്രീയ കക്ഷി നേതാക്കളായ ടോമി ജോര്‍ജ്,  അഡ്വ. വി എസ്. അഭിലാഷ് , കട്ടപ്പന എ എസ് എം  ആശാമോള്‍ എ.എസ് തുടങ്ങിയവര്‍ സംസാരിച്ചു.

date