Skip to main content

പൊതുജനങ്ങള്‍ക്ക് ടെലിഫോണിലും വാട്സപ്പിലും പരാതി അറിയിക്കാം മീറ്റര്‍ ഇല്ലാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി തുടങ്ങി 

 

  ജില്ലയില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി തുടങ്ങി. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയും പ്രവര്‍ത്തനരഹിതമായ മീറ്ററുകളുമായി സര്‍വ്വീസ് നടത്തുകയും ചെയ്തവയുള്‍പ്പെടെ 18 ഓട്ടോറിക്ഷകള്‍ക്കെതിരെ സെപ്റ്റംബര്‍ ഒന്നിന് മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു.    

മീറ്റര്‍ ഇല്ലാത്തതും അമിത നിരക്ക് ഈടാക്കുന്നതും സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് ആര്‍.ടി ഓഫീസിലെ 0481 2560429 എന്ന നമ്പരില്‍ അറിയിക്കാം.  പരാതികളും അനുബന്ധ വീഡിയോ ദൃശ്യങ്ങളും വാട്സപ്പ് സന്ദേശമായി 8547639005 എന്ന നമ്പരിലേക്ക് അയക്കാം. 

മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ  സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ ദൃശ്യങ്ങള്‍ വാഹനത്തിനുളളില്‍  പ്രദര്‍ശിപ്പിച്ചിരിക്കുന്ന രജിസ്ട്രേഷന്‍ വിവരങ്ങള്‍ ഉള്‍പ്പടെ ചിത്രീകരിച്ച് അയച്ചാല്‍ പരാതിയായി പരിഗണിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ വി.എം ചാക്കോ അറിയിച്ചു. 

date